കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ജനുവരി 21 മുതൽ നടക്കും. ജനുവരി 23 നും , 25 നുമാണ് ഉത്സവബലി ദർശനം നടക്കുക. ജനുവരി 27 നാണ് പള്ളിവേട്ടയും കാർത്തിക വിളക്കും. ജനുവരി 28 ന് ആറാട്ടും ആറാട്ട് പ്രസാമൂട്ടും നടക്കും. ജനുവരി 21 ബുധനാഴ്ച വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടക്കും. വൈകിട്ട് ഏഴരയ്ക്ക് കഥകളി. രണ്ടാം ഉത്സവദിവസമായ ജനുവരി 22 ന് രൈവിലെ 09.30 ന് അഷ്ടാഭിഷേകം നടക്കും. വൈകിട്ട് ആറു മുതൽ ഏഴു വരെ സംഗീത സദസ്. രാത്രി ഏഴിനു തിരുവാതിര. രാത്രി ഏഴര മുതൽ കഥകളി.
മൂന്നാം ഉത്സവദിവസമായ ജനുവരി 23 ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉത്സവബലി ദർശനം. വൈകിട്ട് ആറിന് സംഗീത സദസ്. ഏഴരയ്ക്ക് ഫ്യൂഷൻ തിരുവാതിര. നാലാം ഉത്സവദിവസമായ ജനുവരി 24 ന് രാവിലെ 09.30 മുതൽ അഷ്ടാഭിഷേകം. ജനുവരി 25 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉത്സവബലി ദർശനം. വൈകിട്ട് ഏഴു മുതൽ ഭരതനാട്യം, എട്ടു മുതൽ തിരുവാതിര. വൈകിട്ട് എട്ടര മുതൽ മധുരിമ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനുവരി 26 ന് രാവിലെ 09.30 ന് അഷ്ടാഭിഷേകം. വൈകിട്ട് അഞ്ചിന് സൗന്ദര്യലഹരി. ഏഴര മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ. പള്ളിവേട്ടദിവസമായ ജനുവരി 27 ന് രാവിലെ 10 ന് അഷ്ടാഭിഷേകം. വൈകിട്ട് ആറു മുതൽ കാർത്തിക വിളക്ക്. അഡ്വ.കെ. സുരേഷ് കുറുപ്പ് വിളക്ക് തെളിയിക്കും. വൈകിട്ട് അഞ്ചിന് വേല, സേവ, കാഴ്ച ശീവേലിയും മയിലാട്ടവും നടക്കും. രാത്രി 10.30 ന് പള്ളിവെട്ട, പള്ളിനായാട്ട്, എതിരേൽപ്പ് എന്നിവ നടക്കും.
ജനുവരി 28 ബുധനാഴ്ച രാവിലെ 10.30 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 3.30 ന് ആറാട്ട് എഴുന്നെള്ളിപ്പ്. വൈകിട്ട് ഏഴരയ്ക്ക് ആറാട്ട് വരവേൽപ്പ്, തുടർന്ന് മയിലാട്ടം. തുടർന്ന് ഘോഷയാത്ര. രാത്രി 12. ന് കൊടിയിറക്കും വലിയകാണിക്കയും നടക്കും. രാവിലെ 07.30 ന് ആറാട്ട് കച്ചേരി.


