കോട്ടയം റെയിൽവേ സ്റ്റേഷനിൽ വീണ്ടും തെരുവുനായ ആക്രമണം : പുതുപ്പള്ളി സ്വദേശിയ്ക്ക് നായയുടെ കടിയേറ്റു 

കോട്ടയം: റെയിൽവേ സ്റ്റേഷനിൽ വീണ്ടും തെരുവുനായ ആക്രമണം. പുതുപ്പള്ളി സ്വദേശിയ്ക്ക് കടിയേറ്റു. പുതുപ്പള്ളി സ്വദേശി ബ്ലസൺ തോമസ് റോയി(24 ) ക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം ആയിരുന്നു സംഭവം. പത്തനംതിട്ട ഭാഗത്തേയ്ക്ക് പോകുന്നതിനായാണ് ഇദ്ദേഹം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് ടിക്കറ്റ് കൗണ്ടറിന് സമീപം ഇദ്ദേഹം എത്തിയപ്പോൾ തെരുവ് നായ കടിയ്ക്കുകയായിരുന്നു. തുടർന്ന് , ഇദ്ദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ പ്രഥമ ശുശ്രുഷ നൽകിയ ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി അയച്ചു.

Hot Topics

Related Articles