കോട്ടയം നാഗമ്പടത്ത് സീസർ പാലസിന് മുന്നിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം : ഓട്ടോ ഡ്രൈവർക്ക് പരിക്ക് 

കോട്ടയം : കോട്ടയം നാഗമ്പടത്ത് എം സി റോഡിൽ സീസർ പാലസിന് മുമ്പിൽ കാറും ഓട്ടോറിക്ഷയും കുട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കോട്ടയം സിഎംഎസ് കോളേജ് കേന്ദ്രീകരിച്ച് ഓട്ടോറിക്ഷ ഓടിക്കുന്ന കുഞ്ഞുമോൻ എന്ന ഓട്ടോഡ്രൈവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി നാഗമ്പടം സീസർ പാലസിനു മുന്നിലായിരുന്നു അപകടം.

Advertisements

നാഗമ്പടം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും എത്തിയ ഓട്ടോറിക്ഷ സീസർ പാലസ് ഹോട്ടലിൽ ഉള്ളിലേക്ക് പ്രവേശിക്കുന്നതിനിടെ, ബേക്കർ ജംഗ്ഷൻ ഭാഗത്തുനിന്നും ഇറക്കം ഇറങ്ങി എത്തിയ കാർ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു. നാട്ടുകാർ ചേർന്നാണ് അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവറെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഓട്ടോ ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല എന്നാണ് സൂചന. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗത തടസ്സവും ഉണ്ടായി. 

Hot Topics

Related Articles