കെപിസിസി ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയാവും

തിരുവനന്തപുരം : കെപിസിസി ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയാവും. ബന്ധു നിയമന വിവാദത്തെത്തുടര്‍ന്ന് ബെന്നി തോമസ് ഒഴിവായ സാഹചര്യത്തിലാണ് നിയമനം.

Advertisements

ചന്ദ്രന്‍ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു.മട്ടന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ചന്ദ്രൻ തില്ലങ്കേരിയുടെ പേര് മന്ത്രി തന്നെയാണ് നിർദേശിച്ചത്.
നേരത്തെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ബന്ധുവിനെ നിയമിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. നിയമപരമായി യാതൊരു തടസ്സവും ഉണ്ടായിരുന്നില്ലെന്ന് ആവർത്തിച്ചാണ് ബെന്നി തോമസ് സ്വയം ഒഴിഞ്ഞത്.

Hot Topics

Related Articles