പാര്‍ട്ടിയില്‍ തര്‍ക്കമുണ്ട്; വി ഡി സതീശൻ മിഷൻ 2025 യോഗത്തില്‍ നിന്ന് വിട്ടുനിന്നത് വിമര്‍ശനം ഉയര്‍ന്നതിനാല്‍: കെ സുധാകരൻ

ദില്ലി : വി ഡി സതീശനെതിരെ വിമര്‍ശനം ഉയര്‍ന്നത് കൊണ്ടാണ് മിഷൻ 25 യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വയനാട് യോഗത്തിലെ തീരുമാനങ്ങളെ ചൊല്ലി പാർട്ടിയില്‍ തർക്കമുണ്ട്. ചില നേതാക്കള്‍ തിരുത്തല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ നേതൃത്വം അംഗീകരിച്ച നേതാക്കള്‍ക്ക് തന്നെയാണ് ജില്ലകളുടെ ചുമതല നല്‍കിയിരിക്കുന്നത്. തർക്കമുണ്ടായ ഇടങ്ങളില്‍ ചുമതലകള്‍ മാറ്റിയിട്ടുണ്ട്. കെ പി സി സി യോഗത്തില്‍ വിമർശനം ഉയർന്നുവെന്നത് ശരിയെന്നും സുധാകരൻ ദില്ലിയില്‍ പറഞ്ഞു.

Advertisements

മിഷൻ 2025 ന്റെ പേരിലെ തർക്കമാണ് സംസ്ഥാന കോണ്‍ഗ്രസില്‍ മുറുകുന്നത്. തിരുവനന്തപുരത്തു ഇന്ന് നടന്ന മിഷൻ 2025 യോഗത്തില്‍ നിന്ന് വിഡി സതീശൻ വിട്ടുനിന്നതാണ് വിവാദമായിരിക്കുന്നത്. ഇന്നത്തെ യോഗത്തില്‍ വയനാട് ലീഡേഴ്‌സ് മീറ്റിലെ തീരുമാനം റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത് സതീശനായിരുന്നു. എന്നാല്‍ ഇന്നലെ കെപിസിസി ഭാരവാഹി യോഗത്തില്‍ ഉയർന്ന വിമർശനത്തില്‍ കടുത്ത അതൃപ്തിയിലാണ് വിഡി സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല നേതാക്കള്‍ക്ക് നല്‍കിയതില്‍ കെപിസിസി ഭാരവാഹികള്‍ വിമർശനം ഉന്നയിച്ചിരുന്നു.

Hot Topics

Related Articles