കെ.പി.പി.എൽ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു പ്രഥമ വാർഷിക സമ്മേളനം നടന്നു

കോട്ടയം: കെ.പി.പി.എൽ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു വിന്റെ പ്രഥമ വാർഷിക സമ്മേളനം വ്യാഴാഴ്ച KNERC ഹാളിൽ നടന്നു. സമ്മേളനത്തിൽ സഖാവ് എം.യു. ജോർജ് പതാക ഉയർത്തി. സ : E M കുഞ്ഞുമുഹമ്മദ് നഗറിലേക്ക് (KNERC ഹാൾ) പ്രകടനമായെത്തി.

Advertisements

സ: ടി.ബി മോഹനന്റെ അദ്ധ്യക്ഷതയിൽ സമ്മേളനം ആരംഭിച്ചു. സ:രജോഷ് ലാൽ സ്വാഗതവും, സ: J S ജിനേഷ് രക്തസാക്ഷി പ്രമേയവും , സ: കെ സുരേന്ദ്രൻ അനുശോചന കുറിപ്പും അവതരിപ്പിച്ചു. CITU സംസ്ഥാന സെക്രട്ടറി സ: കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സെക്രട്ടറി സ: കെ.എസ്. സന്ദീപ് റിപ്പോർട്ടും, സ: എ.വിഷ്ണുദത്തൻ കണക്കും അവതരിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

KPPEU – CITU – വിന്റെ പ്രസിഡന്റായി CITU സംസ്ഥാന വൈസ് പ്രസിഡന്റ് സ: ടി.ആർ.രഘുനാഥനെ തിരഞ്ഞെടുത്തു.
ജന: സെക്രട്ടറിയായി സന്ദീപ്.കെ.എസിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മാരായി – CITU ജില്ലാ വൈസ് പ്രസിഡന്റ് സ: സി.ജെ.ജോസഫ്, ജോർജ് എം.യു, അനു മോഹനൻ, ജിനേഷ് . ജെ.എസ്സ്, അഭിലാഷ്.ജി , സിറാജ്. പി.എസ്സ് എന്നിവരേയും തിരഞ്ഞെടുത്തു.

സെക്രട്ടറിമാരായി ടി.ബി.മോഹനൻ, രജോഷ്ലാൽ.എൽ, കെ.സുരേന്ദ്രൻ എന്നിവരേയും, ട്രഷറാറായി സ: എ.വിഷ്ണുദത്തനെയും , 19 അംഗ എക്സിക്കുട്ടീവ് അംഗങ്ങളേയും സമ്മേളനം തിരഞ്ഞെടുത്തു. സ: പി.എസ്സ്. സിറാജ് യോഗത്തിൽ നന്ദി പറഞ്ഞു.

Hot Topics

Related Articles