പാലക്കാട്:പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ കെഎസ്ഇബി ജീവനക്കാരനെ പാർട്ടി ഓഫിസിലേക്ക് വിളിച്ചുവരുത്തി മർദിച്ചതായി പരാതി.പണമിടപാടില്‍ മധ്യസ്ഥത വഹിക്കാൻ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്ന് പരാതി. അത്തിക്കോട് നടുപാളയം സ്വദേശി വിദ്യാധരനാണ് മർദനമേറ്റത്. സംഭവത്തില്‍ വിദ്യാധരന്റെ പരാതിയില്‍ കൊഴിഞ്ഞാമ്പാറ (2) ലോക്കല്‍ സെക്രട്ടറി എൻ.എം.അരുണ്‍ പ്രസാദിനെതിരെ പൊലീസ് കേസെടുത്തു.സിപിഎം ലോക്കല്‍ സെക്രട്ടറിയായഅരുണ്, കെഎസ്ഇബി ജീവനക്കാരനായ വിദ്യാധരനെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും ഇനിയും മർദിക്കും എന്ന് പറയുന്നതുമായ ശബ്ദ സന്ദേശവും പുറത്തുവന്നു.
Advertisements

