കെ.എസ്.ആർ.ടി.സി ബസും കാറും ബൈക്കും കൂട്ടിയിടിച്ച്ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്

കോട്ടയം: എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസും കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാവിനും യുവതിക്കും പരിക്ക്. കൊല്ലം കൊട്ടാരക്കര കരുവൽ വിജയഭവനിൽ വിജയതിലക് (32), മല്ലപ്പള്ളി സ്വദേശിനി മഞ്ജു (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.15 ഓടെ നാട്ടകം സിമന്റ് കവലയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിലും കെ.എസ്.ആർ.ടി.സി ബസിലും എതിർദിശയിൽ എത്തിയ ഇന്നോവ ഇടിക്കുകയായിരുന്നു. കാർ ബൈക്കിലിടിച്ച ശേഷം, ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാർ ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇരുവരുടെയും കാലിന് ഗുരുതര പരിക്കേറ്റു. മഞ്ജുവിന്റെ കാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലാണ്. അപകടത്തെ തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചിങ്ങവനം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles