തിരുവല്ല :
പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ സ്ഥലവും
ബി.ഒ.ടി വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശം ധനകാര്യ സ്ഥാപനമായ കെ റ്റി ഡി എഫ് സി യ്ക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിക്ക് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പരാതി നൽകി.
തിരുവല്ല
എംഎൽഎ മാത്യു ടി തോമസ് ഗതാഗത വകുപ്പ് മന്ത്രിയായ കാലത്ത് കെ.എസ്.ആർ.ടി.സി ഒരു രൂപ പോലും ബാധ്യതയില്ലാത്ത പദ്ധതി എന്ന പേരിൽ തിരുവല്ലയുടെ നഗരഹൃദയത്തിൽ കോടികൾ വിലമതിക്കുന്ന സ്ഥലത്തു പണിത ബഹുനില കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും മാറാല പിടിച്ചു കിടക്കുകയാണ്. ഈ കടബാധ്യതയുടെ പേരിൽ തിരുവല്ല ഡിപ്പോയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ധനകാര്യ സ്ഥാപനത്തിന് കൈമാറുവാനുള്ള തീരുമാനം തിരുവല്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാമ്പത്തിക തകർച്ചയിൽ നിൽക്കുന്ന ധനകാര്യസ്ഥാപനത്തിന് ഉടമസ്ഥാവകാശം കൈമാറിയാൽ ഡിപ്പോയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ കെ.ടി.ഡി.എഫ്.സി കെട്ടിടം വാടകക്ക് നൽകി കടബാധ്യത തീർക്കുവാനുള്ള നടപടികൾ മന്ത്രി സഭ തലത്തിൽ സ്വീകരിച്ച് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വസ്തുവകകൾ സംരക്ഷിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.