കുടമാളൂർ: കുടമാളൂർ തമിഴ് ബ്രാഹ്മണ സമൂഹ മഠത്തിൽ യജുർവേദ ഉപാകർമ്മ ചടങ്ങുകൾ അയ്മനം സുരേഷ് വാധ്യാരുടെ മുഖ്യ കാർമികത്വത്തിൽ സമുചിതമായി നടന്നു. 41 സമുദായ അംഗങ്ങൾ പ്രസ്തുത ചടങ്ങുകളിൽ പങ്കെടുത്തു. ബ്രഹ്മയജ്ഞം, കാണ്ഡർഷി തർപ്പണം, യജ്ഞ ഉപവിത ധാരണം, വേദാരംഭം, ഹോമം തുടങ്ങിയ ചടങ്ങുകളോട് കൂടി സമുചിതമായി ആഘോഷിച്ചു എന്ന് ജി. വെങ്കിടേശ്വരൻ (പ്രസിഡൻറ്), കാർത്തിക്. എസ്. അയ്യർ (സെക്രട്ടറി), എ. ശ്രീകൃഷ്ണൻ (വൈസ്. പ്രസിഡൻറ്), ജി. രാമസുബ്രഹ്മണ്യം (ട്രഷറർ) എന്നിവർ അറിയിച്ചു.
Advertisements