സബ്സിഡി അരി പുനഃസ്ഥാപിച്ചു; ചോറ് 30 രൂപയ്ക്ക് തന്നെ വിളമ്പാം; ആശ്വാസത്തിൽ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ

തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്‌സിഡി അരി പുനസ്ഥാപിച്ചു. സബ്‌സിഡി അരി നിർത്തലാക്കിയതോടെ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയിലായത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. കുറഞ്ഞ ചിലവില്‍ ഉച്ചഭക്ഷണം അതായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഉദ്ദേശം. എന്നാല്‍ സബ്‌സിഡി നിരക്കില്‍ അരി നല്‍കുന്നത് സപ്ലൈ കോ നിർത്തലാക്കിയതോടെ ഹോട്ടലുകളുടെ പ്രവർത്തനം തന്നെ താളം തെറ്റി.

Advertisements

കിലോയ്ക്ക് 40 രൂപയ്ക്ക് മുകളില്‍ പൊതുവിപണിയില്‍ നിന്നും അരി വാങ്ങി ഊണു വിളമ്ബേണ്ടി വന്നപ്പോള്‍ ഹോട്ടല്‍ നടത്തിപ്പുക്കാർ ആകെ പ്രതിസന്ധിയിലായി. മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിനിടയില്‍ അരിക്ക് കൂടി സബ്‌സിഡി ഇല്ലാതായതോടെ പ്രയാസത്തിലായ ഇവരുടെ അവസ്ഥ കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഒരു വർഷത്തേക്കാണ് സബ്‌സിഡി പുനസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ വിലവർധനവില്ലാതെ ഇപ്പോള്‍ കൊടുക്കുന്ന 30 രൂപയ്ക്കു തന്നെ ചോറു വിളമ്ബാനാകുമെന്ന ആശ്വാസത്തിലാണ് ഹോട്ടല്‍ ജീവനക്കാർ.

Hot Topics

Related Articles