കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ്: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കോട്ടയം : കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു. കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് ഫണ്ട്‌ പെരാട്ടുതറ ആർക്കേഡ് ഉടമ നിഷാദിന്റെ പിതാവ് ഹാജി ഹസ്സൻകുട്ടി ഫെസ്റ്റ് കമ്മിറ്റി ട്രഷറർ വിജയൻ ശ്രുതിലയത്തിന് നൽകി ഉദ്ഘാടനം ചെയ്തു. കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് 2024 താഴത്തെങ്ങാടി വള്ളം കളിയോടൊപ്പം ഒക്ടോബർ 5,6 തീയതികളിൽ നടത്തും. കുമ്മനം കുളപ്പുര കേന്ദ്രീകരിച്ചാവും പരിപാടികൾ. ഫെസ്റ്റിനോട് അനുബന്ധിച്ചു മെഡിക്കൽ ക്യാമ്പും, നാട്ടുച്ചന്തയും ഒരുക്കും. ഇത്തവണ സ്പോൺസർ മാരെ ഒഴിവാക്കി ജനകീയ പിന്തുണയോടെയാണ് ഫെസ്റ്റ് നടത്തുക.

Advertisements

Hot Topics

Related Articles