കുമരകം : തദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുൻപ് വണ്ടി ഓടിത്തുടങ്ങിയ കുമരകം കോണത്താറ്റ് പാലത്തിൻ്റെ ഉദ്ഘാടനം വീണ്ടും നടത്തുന്നു. കുമരകം കോണത്താറ്റ് പാലത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം ഫെബ്രുവരി 20 ന് നടക്കുമെന്ന് പാലത്തിൻ്റെ ഉദ്ഘാടന ചടങ്ങുകളുടെ വിജയത്തിനായി ആറ്റാമംഗലം പള്ളിഹാളിൽ വിളിച്ചു ചേർത്ത സംഘാടക സമിതി രൂപീകരണ യോഗത്തിൽ മന്ത്രി അറിയിച്ചു.15 .75കോടി രൂപ മുടക്കിയാണ് പാലം പണി പൂർത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ ഉദ്ഘാടത്തിൽ പങ്കെടുക്കും.


എന്നാൽ , ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടത്തിയ സംഘാടക സമിതി യോഗത്തിൽ കോൺഗ്രസ് – ബിജെപി പ്രതിനിധികളെ ക്ഷണിക്കാതിരുന്നത് വിവാദമായി മാറി. സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കാതിരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ പി ഗോപിയെ സംഘാടക സമിതി വൈസ് ചെയർമാൻ ആയി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് കുമരകം കോണത്താറ്റ് പാലം തുറന്ന് നൽകിയത്. തദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുൻപ് റോഡ് തുറന്ന് നൽകുകയായിരുന്നു. അഞ്ച് വർഷത്തോളം നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ട് പോയതിനെ തുടർന്നാണ് കഴിഞ്ഞ നവംബറിൽ പാലം തുറന്ന് നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലത്തിനോട് അനുബന്ധിച്ച റോഡിൻ്റെ വികസനത്തിനും, ആവശ്യമായ സ്ഥലം ഏറ്റെടുക്കലിനും ഉൾപ്പടെ 120 കോടി രൂപ അനുവദിച്ചു. റോഡ് വികസത്തിന്റെ ഭാഗമായി കല്ല് ഇടീൽ നടന്ന് വരുന്നു. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 6.85 കോടി രൂപ അനുവദിച്ചു. സ്ഥലം ഏറ്റെടുക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കും, റോഡ് വികസനത്തിന്റെ ഭാഗമായി കടകൾ നഷ്ടമാകുന്നവരുടെ പുനരധിവാസം ഉറപ്പാക്കും.
ടൂറിസം മേഖലയുടെ വളർച്ചക്കായി സായാഹ്‌നങ്ങൾ ചില വഴിക്കുവാൻ 50 കോടി രൂപ മുതൽമുടക്കിൽ കുമരകം-അയ്മനം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാട്ടർ തീം പാർക്ക് ആരംഭിക്കുന്നതിന്റെ പദ്ധതി രൂപരേഖ ടൂറിസം വകുപ്പിൽ സമർപ്പിച്ച് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
കുമരകത്തെ ടൂറിസം വികസനത്തിനായി ഹെലി പോർട്ട് നിർമ്മാണത്തിന് സംസ്ഥാന ബഡ്ജിൽ 5 കോടി രൂപ വകയിരുത്തി. ഹെലിപോർട്ട് പ്രവർത്തികമാകുന്ന തോടെ വിഐപി , വിവിഐപി സന്ദർശനങ്ങൾ നടക്കുമ്പോൾ ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ്യ ഷിജോ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്തഗങ്ങളായ
പി ഐ ഏബ്രഹാം,
കെ ജി ബിനു, വിനീത , മുൻ പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ധന്യാ സാബു, എ.പി. സലിമോൻ, പ്രിൻസ് സ്കറിയാ, എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എസ് സലിമോൻ സ്വാഗതവും വാർഡു മെമ്പർ സീമ ദിലീപ് കൃതജ്ഞതയും പറഞ്ഞു.
കുമരകത്തെ ടൂറിസം വികസനത്തിനായി
മന്ത്രി വി എൻ വാസവൻ ചെയർമാനായും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ പി ഗോപി, വൈസ് പ്രസിഡൻ്റ് രമ്യ ഷിജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ബൈജു, കെ വി ബിന്ദു, വി കെ ജോഷി എന്നിവർ വൈസ് ചെയർമാൻ മാരായും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എസ് സലിമോൻ കൺവീനറായും . ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി ഐ ഏബ്രഹാം, കെ ജി ബിനു, മുൻ പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു എന്നിവർ ജോ. കൺവീനർമാരായും മറ്റ് ജനപ്രതിനിധികൾ അടക്കമുള്ള 101 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു.


