കുമരകം, ശ്രീകുമാരമംഗലം ദേവസ്വം അഭിനന്ദിച്ചു

         
കുമരകം :- ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ നൂറ്റി ഇരുപത്തി ഒന്നാമത് തിരുവുത്സവം, ചരിത്ര വിജയമാക്കുവാൻ പ്രയത്നിച്ചവരെ ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡണ്ട് എ കെ ജയപ്രകാശ്,വൈസ് പ്രസിഡൻ്റ് ടി ബി രഞ്ചിത്ത്, ട്രഷറർ പി ജി ചന്ദ്രൻ, ദേവസ്വം മാനേജർ എസ് വി  സുരേഷ് കുമാർ എന്നിവർ അഭിനന്ദിച്ചു.

Advertisements

         
ശിവഗിരി മഠാധിപധി ബ്രഹ്‌മശ്രീ സച്ചിദാനസ്വാമി,  ദേവസ്വം, സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി എൻ  വാസവൻ,  ഫ്രാൻസിസ് ജോർജ് എം പി ,  ജില്ലാ കളക്ടർ  ചേതൻ കുമാർ മീണ, എസ് എൻ ഡി പി യോഗം കോട്ടയം യൂണിയൻ ഭാരവാഹികൾ, ദേവസ്വം വനിതാ സംഘം,
ജില്ല പോലീസ് മേധാവി ഷാഹുൽ ഹമീദ് എ, ബഹു. അഡീഷനൽ ഡിസ്ടിക്ട് മജിസ്ട്രേറ്റ് എസ്  ശ്രീജിത്ത്, റവന്യൂ ഡിവിഷണൽ ഓഫീസർ  ജിനു പുന്നൂസ്, കോട്ടയം തഹസീൽദാർ ടി എസ് സനിൽ കുമാർ , കോട്ടയം ഡി വൈ എസ് പി കെ എസ് അരുൺ, ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ  വൈശാഖ്, കെ എസ് ആർ ടി സി  ഡിസ്ടിക്ട്  ട്രാൻസ്പോർട്ട് ഓഫീസർ,  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിധികൾ, കെ എസ് ഇ ബി, വാട്ടർ അതോറിട്ടി, എക്‌സൈസ്, പോലീസ്, ഫയർഫോഴ്സ്, പഞ്ചായത്ത്, റവന്യൂ, ഹെൽത്ത്, ശുചിത്വമിഷൻ, ഭക്ഷ്യസുരക്ഷാ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ലീഗൽ മെട്രോളജി, വനം വകുപ്പ്,
ക്ഷേത്ര ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ച ക്ഷേത്രം തന്ത്രി, മേൽശാന്തി, ക്ഷേത്രജീവനക്കാർ,
എസ് എൻ ഡി പി  ശാഖാ ഭാരവാഹികൾ, കുടുംബ യൂണിറ്റുകൾ, പുരുഷ, വനിത മൈക്രോ ഫിനാൻസ് യൂണിറ്റുകൾ, എസ് കെ എം ഹയർ സെക്കണ്ടറി സ്കൂളിലെയും എസ് കെ എം  പബ്ലിക് സ്കൂൾ & സീനിയർ സെക്കണ്ടറി സ്‌കൂളുകളിലെയും അധ്യാപകർ,  വിദ്യാർത്ഥികൾ, എസ് കെ എം  ബാങ്കിലെ ജീവനക്കാർ, കലാകാരന്മാർ, വ്യാപാരികൾ, നാഷ്ണാന്തറ ദേവസ്വം, ഓട്ടോറിക്ഷ തൊഴിലാളികൾ, വിദേശങ്ങളിൽ നിന്നും ഭക്ത ജനങ്ങളോടൊപ്പം എത്തി ചേർന്ന ടൂറിസ്റ്റുകൾ, വഴിപാടുകൾ കൊണ്ടും പാരിതോഷികങ്ങൾ കൊണ്ടും ധന്യരാക്കിയവർ, പരസ്യം നൽകി സഹായിച്ചവർ, മാധ്യമപ്രവർത്തകർ, റീലുകൾ ചെയ്ത് ധന്യമാക്കിയവർ ,സ്പെഷ്യൽ ബസ് സർവീസ് നടത്തിയ കെ എസ് ആർ ടി സി  ജീവനക്കാർ
തുടങ്ങി ഉത്സവത്തിൻ്റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച എല്ലാവരെയും ശ്രീകുമാരമംഗലം ദേവസ്വം അഭിനന്ദിച്ചു.
       കൂടാതെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ഘോഷയാത്രയ്ക്ക് പാനീയങ്ങളും, വരവേൽപ്പും നൽകിയ കുമരകം
നവ നസ്രേത്ത് പള്ളിയിലെ വികാരി,ഇടവകാംഗങ്ങൾ, മറ്റ് യുവജന സംഘടനകൾ എന്നിവരെയും പ്രത്യേകം അഭിനന്ദിച്ചു.

Hot Topics

Related Articles