കുമരകം കലാഭവന്റെ നേതൃത്വത്തിൽ ജാനകി വിശ്വനാഥം എന്ന പേരിൽ നടത്തുന്ന പാട്ട് കൂട്ടം ജൂലൈ 21ന്

കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ
കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി ജാനകി വിശ്വനാഥം എന്ന പേരിൽ പാട്ട് കൂട്ടം ജൂലൈ 21 ഞായറാഴ്ച 2.30 പി.എം ന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കുന്നു. മലയാളത്തിൻ്റെ പ്രിയപ്പെട്ട എം എസ്
വിശ്വനാഥനും എസ് ജാനകിയ്ക്കും ആദരവായി നടത്തുന്ന പാട്ട് കൂട്ടം 2022-24 വർഷങ്ങളിലെ
സംസ്ഥാന സ്കൂൾ കലോത്സവ ഗായിക പ്രതിഭ അപർണ രാജേഷ് ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഏ എം ബിന്നു വിശിഷ്ട അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഗായകൻ പി കെ അനിൽകുമാർ ചിത്രകാരൻ ആയില്യം വിജയകുമാർ എന്നിവരെ അനുമോദിക്കും. എം എസ് വിശ്വനാഥന്റെയും
എസ് ജാനകിയുടെയും സിനിമയിലെ ഗാനങ്ങൾ കലാഭവൻ സംഗീത കൂട്ടായ്മയിൽ ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയിരിക്കുകയാണ് പ്രസിഡൻറ് എം എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ് ഡി പ്രേംജിയും അറിയിച്ചു.

Advertisements

Hot Topics

Related Articles