കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഭർത്താവ് ഫർമാനും ഒളിവിൽ : കേരള പൊലീസിന്റെ സംരക്ഷണം തേടി വൈറല്‍ താരം

കൊച്ചി : മധ്യപ്രദേശ് പൊലീസിന് പിടികൊടുക്കാതെ കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഭർത്താവ് ഫർമാനും. പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് അവർക്ക് സഹായമൊരുക്കുന്നവർക്ക് നിർദേശം നല്‍കിയിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ്. എന്നാല്‍ പൊലീസിന് മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പെണ്‍കുട്ടി. നിയമനടപടിയുമായി മുന്നോട്ട് പോകാനും നീക്കമുണ്ട്. എഫ്‌ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള, മധ്യപ്രദേശ് ഹൈക്കോടതികളെ സമീപിക്കാനും രഹസ്യമൊഴി നല്‍കാനുമാണ് ആലോചന. അതേസമയം, പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് മധ്യപ്രദേശ് പൊലീസ്.

Advertisements

കൊച്ചിയില്‍ നിന്ന് പെണ്‍കുട്ടി രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് സൂചന. നിലവില്‍ മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ തുടരുകയാണ്. അതേസമയം, ഫർമാൻ ഖാൻ്റെ അറസ്റ്റ് ഈ മാസം 20വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്താല്‍ കേരള പൊലീസ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ഈ വിഷയത്തില്‍ ഇന്നലെ സിറ്റി പൊലീസ് കമ്മീഷ്ണർ പ്രതികരിച്ചിരുന്നില്ല. ടവർ ലൊക്കേഷൻ പ്രകാരം കൊച്ചിയില്‍ തന്നെയുള്ള പെണ്‍കുട്ടി എവിടെയാണ് എന്നതിനെ കുറിച്ച്‌ അറിയില്ലെന്നാണ് കേരള പൊലീസും പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുംഭമേള വൈറല്‍ താരത്തിന്‍റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക്. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്സോ കേസില്‍ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ, പെണ്‍കുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി. തനിക്ക് കേരള പൊലീസിന്‍റെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് വൈറല്‍ താരം, മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി സമർപ്പിച്ചു. തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും തന്നെ ബലമായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിലവില്‍ കേസിലെ പ്രതിയുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ തുടരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Hot Topics

Related Articles