കുറവിലങ്ങാട് പമ്പ്സെറ്റ് മോഷണം തുടർക്കഥയാകുന്നു

കുറവിലങ്ങാട് : മേഖലയിൽ കര്ഷകന് സാമ്പത്തിക നഷ്ടം വരുത്തി, പമ്പ് സെറ്റുകളുടെ മോഷണം തുടർക്കഥയാകുന്നു. കളത്തൂർ, കാളികാവ് ഭാഗങ്ങളിൽനിന്ന് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളിൽ പാടശേഖരങ്ങളിൽ കൃഷികൾക്ക് ജലസേചനാവശ്യങ്ങൾക്കായി സ്ഥാപിച്ചിരുന്ന നാല് പമ്പ് സെറ്റുകളാണ് മോഷണം പോയത്.
കളത്തൂർ ആവിയിൽ പോൾ, പുളിന്താനം ജോയി, മരുതനാൽ ബേബിച്ചൻ, കാളികാവ് കളപ്പുര ബേബി എന്നിവരുടെ കൃഷിയിടങ്ങളിലെ പമ്പുകളാണ് മോഷണം പോയത്.

Advertisements

Hot Topics

Related Articles