വീട്ടുകരം : ഭീമമായ പിഴ പലിശയില്ലാതെ അടയ്ക്കുവാൻ അവസരം; വീടിനടുത്ത് പനച്ചിക്കാട് പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തുന്നു

പനച്ചിക്കാട് : ഗ്രാമ പഞ്ചായത്തിലെ നികുതി ദായകരുടെ സൗകര്യാർത്ഥം പിഴ പലിശയില്ലാതെ വീട്ടുകരം അടയ്ക്കുവാനുള്ള ഈ വർഷത്തെ അവസാന അവസരം മാർച്ച് 1  മുതൽ ആരംഭിക്കുന്നു . രാവിലെ 10.30 മുതൽ ഉച്ച കഴിഞ്ഞ് 2.30 വരെ പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി ക്യാമ്പ് കളക്ഷൻ നടത്തുന്നു. 

Advertisements

മാർച്ച് ഒന്നാം തീയതി വെള്ളിയാഴ്ച ഒന്ന്, ഇരുപത്തിമൂന്ന് വാർഡുകൾക്കു വേണ്ടി കുന്നംപള്ളി റേഷൻ കടയ്ക്കു സമീപവും രണ്ടാം തീയതി ശനിയാഴ്ച 2  , 3 വാർഡുകൾക്കുവേണ്ടി കൊല്ലാട് ഗവ. എൽ പി സ്കൂളിലും ഉദ്യോഗസ്ഥർ എത്തും  . മാർച്ച് 4 തിങ്കളാഴ്ച 2 , 4 , 22 വാർഡുകൾക്കുവേണ്ടി കൊല്ലാട് ബാങ്കിൻ്റെ നാൽക്കവല ഹാളിലും ക്യാമ്പ് കളക്ഷൻ നടത്തും .

Hot Topics

Related Articles