തിരുവനന്തപുരം : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടികയില്‍ 5.69 ലക്ഷം വോട്ടര്‍മാര്‍ കുറഞ്ഞു. ആധാര്‍ നമ്പര്‍ ശേഖരിച്ച് ഇരട്ടിച്ച പേരുകള്‍ നീക്കം ചെയ്യല്‍ യജ്ഞം തുടങ്ങിയ ശേഷം ആദ്യമായി പ്രസിദ്ധീകരിച്ച ലോക്സഭാ, നിയമസഭാ അന്തിമ വോട്ടര്‍ പട്ടികയിലെ കണക്കാണിത്.
2022 ജനുവരിയില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 2,73,65,345 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇരട്ടിച്ചവരെയും സ്ഥലം മാറിപ്പോയവരെയും മരിച്ചവരെയും നീക്കി ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ പട്ടികയില്‍ ആകെ വോട്ടര്‍മാര്‍ 2,67,95,581 ആണ്. അഞ്ചു ലക്ഷത്തിലേറെപ്പേര്‍ ഒഴിവാക്കപ്പെട്ടത് പട്ടിക ശുദ്ധീകരിക്കപ്പെട്ടതിന്റെ തെളിവാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് എം കൗള്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പട്ടിക വെബ്‌സൈറ്റിലും ( www.ceo.kerala.gov.in ) താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവല്‍ ഓഫിസറുടെ പക്കലും ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍നിന്ന് കൈപ്പറ്റാം.
2,67,95,581 വോട്ടര്‍മാരില്‍ 1,38,26,149 സ്ത്രീകളും 1,29,69,158 പുരുഷന്മാരും 274 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്