ടി .വി.കെ-ഡി.എം.കെ മുഖാമുഖം: മത്സരം എങ്കിൽ പണി പാളും, ആക്ഷൻ പ്ലാനിന് രൂപം നൽകാൻ എൻ ഡി എ, അമിത് ഷായും എടപ്പാടിയും ചർച്ച നടത്തി

ചെന്നൈ:2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന മത്സരം ഡി.എം.കെ-യും ടി.വി.കെ-യും തമ്മിലാണെന്ന ധാരണ വോട്ടർമാരിൽ ഉറപ്പിക്കപ്പെട്ടാൽ അത് എൻ.ഡി.എയ്ക്ക് തിരിച്ചടിയാകുമെന്ന് ബിജെപി വിലയിരുത്തുന്നു.ഡി.എം.കെ ഭരണത്തിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് വെച്ച് ഭരണത്തുടർച്ച നേടാൻ ശ്രമിക്കുമ്പോൾ, ടി.വി.കെ അദ്ധ്യക്ഷൻ വിജയ് താരപ്പകിട്ടോടെ നടത്തുന്ന പര്യടനം വോട്ടർമാരെ ആകർഷിക്കുന്ന സാഹചര്യമാണ്. ഈ രണ്ട് പാർട്ടികളുടെ ഏറ്റുമുട്ടൽ മുഖ്യ തെരഞ്ഞെടുപ്പ് മത്സരമായി മാറുകയാണെങ്കിൽ, ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് എൻ.ഡി.എ നേതൃത്വം.ഡി.എം.കെ വിരുദ്ധ വോട്ടുകൾ സ്വായത്തമാക്കുക എന്ന ലക്ഷ്യത്തോടെ എൻ.ഡി.എ വിപുലീകരണത്തിനായി ബിജെപി ദേശീയതലത്തിൽ നീക്കങ്ങൾ ആരംഭിച്ചു.

Advertisements

ഇതിനായി അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡൽഹിയിൽ ചർച്ച നടത്തി. ഒരുമിച്ചുള്ള പ്രവർത്തനത്തിൽ താൽപര്യം പ്രകടിപ്പിച്ച എടപ്പാടി, പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കാനാകില്ലെന്ന നിലപാടും വ്യക്തമാക്കി. പുറത്താക്കപ്പെട്ട നേതാക്കളെ ബിജെപിയിൽ ഉൾപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുൻ മുഖ്യമന്ത്രിയും മുൻ ജനറൽ സെക്രട്ടറിയുമായ ഒ. പനീർഷെൽവം ബിജെപിയിലേക്ക് ചേരുമെന്ന അഭ്യൂഹമാണ് എടപ്പാടിയുടെ കർശന നിലപാടിന് പിന്നിൽ. അതേ സമയം, അമ്മാ മക്കൾ കക്ഷിയുടെ നേതാവ് ടി.ടി.വി. ദിനകരനും, ജയലളിതയുടെ സുഹൃത്തായിരുന്ന വി.കെ. ശശികലയും എൻ.ഡി.എയ്ക്ക് ഗുണകരരാകുമെന്ന അഭിപ്രായം ബിജെപി നേതാക്കളിൽ നിലനിൽക്കുന്നുവെങ്കിലും, എടപ്പാടി ഇതിനോട് യോജിക്കുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടി.വി.കെ-യുമായി ദിനകരൻ സഖ്യം ആലോചിക്കുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.വിജയകാന്തിന്റെ ഡി.എം.ഡി.കെയെ വീണ്ടും എൻ.ഡി.എയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും ബിജെപി ആരംഭിച്ചു. അതേസമയം, പട്ടാളി മക്കൾ കക്ഷിയിൽ (പി.എം.കെ) നേതാക്കളായ എസ്. രാമദാസും മകൻ അൻപുമണി രാമദാസും തമ്മിലുള്ള ഭിന്നത എൻ.ഡി.എയ്ക്ക് പുതിയ തലവേദനയായി. പാർട്ടിയിൽ നിന്നുള്ള അൻപുമണിയുടെ പുറത്താക്കലിന് പിന്നാലെ, രാമദാസ് ഡി.എം.കെയുമായുള്ള അടുത്തിടപഴകിൽ താൽപര്യം പ്രകടിപ്പിച്ചപ്പോൾ, അൻപുമണി എൻ.ഡി.എ തുടരണമെന്ന നിലപാട് എടുത്തു. അണ്ണാ ഡി.എം.കെയ്ക്ക് ശേഷം എൻ.ഡി.എയിലെ പ്രധാന ശക്തിയായതിനാൽ, പി.എം.കെയിലെ അനിശ്ചിതാവസ്ഥ മുന്നണിയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണി 234 സീറ്റുകളിൽ 159 നേടി. അതിൽ ഡി.എം.കെ മാത്രം 133 സീറ്റുകൾ നേടി. എൻ.ഡി.എ മുന്നണി 75 സീറ്റുകൾ നേടി, ഇതിൽ 66 എണ്ണം അണ്ണാ ഡി.എം.കെക്കായിരുന്നു. മൊത്തം വോട്ടുവ്യത്യാസം ഏകദേശം 6 ശതമാനമായിരുന്നു.

Hot Topics

Related Articles