വൈക്കത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പി പ്രദീപിന് പെന്‍ഷനേഴ്‌സ് കൗണ്‍സിൽ കെട്ടിവയ്ക്കാനുള്ള തുക നല്‍കി

ഫോട്ടോ : കൗൺസിൽ
വൈക്കം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി പ്രദീപിന് കെട്ടിവയ്ക്കാനുള്ള തുക പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ വൈക്കം മണ്ഡലം പ്രസിഡന്റ് കെ.ഇ മണിയന്‍ കൈമാറുന്നു

Advertisements

വൈക്കം: വൈക്കം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി മത്സരിക്കുന്ന പി പ്രദീപിന് കെട്ടിവയ്ക്കാനുള്ള തുക സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ വൈക്കം മണ്ഡലം കമ്മിറ്റി നല്‍കി.
എസ്.എസ്.പി.സി മണ്ഡലം സെക്രട്ടറി എം.എസ് രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ സിപിഐ ഓഫീസില്‍ നടന്ന ചടങ്ങിൽ എസ്.എസ്.പി.സി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ഇ മണിയന്‍ തുക കൈമാറി. ജില്ലാ പ്രസിഡന്റ് എ.എസ് ഗോപാലകൃഷ്ണന്‍, ട്രഷറര്‍ കെ.വി പ്രകാശന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ വേണുഗോപാല്‍, ആർ സുരേഷ്, സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles