കോട്ടയം: വർഷങ്ങളോളം ഇഴഞ്ഞു നീങ്ങിയ കോണത്താറ്റ് പാലത്തിന്റെ ഉദ്ഘാടന ദിവസം എൽ.ഡി.എഫിനെ ഞെട്ടിച്ച് കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസിന്റെ സർജീക്കൽ സ്ട്രൈക്ക്. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ 90 ദിവസം കൊണ്ട് കുമരകം ഡിവിഷനിൽ പൊതു കളിസ്ഥലം നവീകരിക്കുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് പി.കെ വൈശാഖ്. ജില്ലാ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് 62 ആം ദിവസമാണ് താൻ നടത്തിയ പ്രഖ്യാപനം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനത്തിനും വൈശാഖ് തുടക്കമിട്ടത്.
ഇന്ന് നടന്ന ജില്ലാ പഞ്ചായത്തിന്റെ ബജറ്റിൽ കളിസ്ഥലം നവീകരിക്കുന്നതിനായി 50 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 90 ദിവസം കൊണ്ട് നടപ്പാക്കുമെന്നു നൽകിയ വാഗ്ദാനത്തിലേയ്ക്ക് 62 ആം ദിവസം ആദ്യ ചുവട് വച്ചിരിക്കുകയാണ് വൈശാഖ് ഇപ്പോൾ. ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖിന്റെ ആദ്യ പ്രഖ്യാപനം യാഥാർത്ഥ്യത്തിലേയ്ക്ക് നീങ്ങുന്ന ദിവസം തന്നെ കുമരകം കോണത്താറ്റ് പാലത്തിന്റെ ഉദ്ഘാടനം നടന്നുവെന്നതും ചർച്ചയായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പൊളിച്ചിട്ട പാലത്തിന്റെ നിർമ്മാണം പൂർത്തിയാകാൻ നാലു വർഷത്തോളം വേണ്ടി വന്നിരുന്നു. ഈ പാലത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വാഹനങ്ങൾ ഓടിത്തുടങ്ങിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ഉദ്ഘാടനം നടത്തിയിരിക്കുന്നത്. ഇത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് തന്റെ ആദ്യ വാഗ്ദാനം തന്നെ 62 ദിവസത്തിനകം നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് എത്തിയിരിക്കുന്നത്.
അരനൂറ്റാണ്ടോളമായി ഇടത് പക്ഷം കൈവശം വച്ചിരുന്ന കുമരകം ഡിവിഷൻ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് പി.കെ വൈശാഖ് എൽഡിഎഫിൽ നിന്നും തിരിച്ച് പിടിച്ചത്. കുമരകത്ത് സജീവമായി വികസന പദ്ധതികൾക്കും വൈശാഖ് തുടക്കമിട്ടിരുന്നു. ഇതിനിടെയാണ് കോണത്താറ്റ് പാലം ഉദ്ഘാടനവും അതിന് പിന്നാലെ ബജറ്റിൽ മൈതാനത്തിനായി തുക അനുവദിച്ച വാർത്തയും വന്നത്. ഇതോടെ കുമരകത്ത് ഈ വാർത്തകൾ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.


