എൽ ഡി എഫ് പൊതു സമ്മേളനവും റോഡ് ഷോയും നടത്തി 

വൈക്കം :  ബ്ലോക്ക് പഞ്ചായത്ത്‌ മറവന്തുരുത്തു ഡിവിഷൻ തെരഞ്ഞെടുപ്പിനോടാനുബന്ധിച്ചു എൽ ഡി എഫ് സ്ഥാനാർഥി രേഷ്മ പ്രവീണിന്റെ വിജയത്തിനായി കടൂക്കര പേരെപ്പറമ്പിൽ നടത്തിയ പൊതുസമ്മേളനവും റോഡ് ഷോയും എൻ സിപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. മറവന്തുരുത്തു ഡിവിഷൻ എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ്‌ ബി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി പിവി ഹരിക്കുട്ടൻ സ്വാഗതം ആശംസിച്ചു. 

Advertisements

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെബി.രമ, കെ എസ് വേണുഗോപാൽ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി ടി. പ്രതാപൻ, ബ്ലോക്ക് ഡിവിഷൻഎൽ ഡി എഫ് സ്ഥാനാർഥി രേഷ്മ പ്രവീൺ ഗ്രാമ പഞ്ചായത്ത്‌ അംഗം ബി. ഷിബു, മനു സി തുടങ്ങിയവർ പ്രസംഗിച്ചു.റോഡ് ഷോ കൊച്ചാലും ചുവട്, ഇടവട്ടം അറുപതു, ചിറേ കടവ്എന്നീ സ്ഥലങ്ങളിലൂടെ കടന്നു പോകും.160ഓളം ബൈക്കുകൾ റോഡ് ഷോയിൽപങ്കെടുത്തു.

Hot Topics

Related Articles