വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിച്ച് ഒരു ദിവസം ആരംഭിച്ചാൽ…

നാരങ്ങാ വെള്ളം ഏറെ ഗുണങ്ങൾ നിറഞ്ഞതാണ്. വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ, ലയിക്കുന്ന നാരുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് നാരങ്ങ. നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിച്ചാൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

Advertisements

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാൽ ലഭിക്കുന്ന ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് ഗുരുഗ്രാമിലെ മാരെംഗോ ഏഷ്യാ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് ഡോ. നീതി ശർമ്മ വിശദീകരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാരങ്ങ നീര് ഒരു സിട്രസ് പഴവും ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടവുമാണ്. നാരങ്ങാനീരിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതിൽ സിട്രേറ്റ് എന്ന ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യവുമായി ബന്ധിപ്പിക്കുകയും കല്ലുകളുടെ ഉത്പാദനം തടയുകയും ചെയ്യുന്നു. അര കപ്പ് നാരങ്ങാനീര് പതിവായി വെള്ളത്തിൽ ലയിപ്പിച്ച് കുടിക്കുന്നത് വൃക്കയിലെ കല്ലുകൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഹാർവാർഡ് ഹെൽത്ത് വ്യക്തമാക്കുന്നു.

നാരങ്ങാനീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുകയും ഇരുമ്പ് വീണ്ടെടുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും. വിളർച്ച തടയാൻ നാരങ്ങ നീര് സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി.

നേരിയ തോതിൽ നിർജ്ജലീകരണം പോലും ഉയർന്ന രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, ഉയർന്ന ശരീര താപനില തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. കഠിനമായ നിർജ്ജലീകരണം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. സ്ഥിരമായി നാരങ്ങാനീര് കഴിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.

നാരങ്ങയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നതായി അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഉപാപചയ പ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും. ഇത് പതിവായി കുടിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. ഇതിൽ വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഇത്.

Hot Topics

Related Articles