ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്ക് അവധി ആഘോഷിക്കാൻ പോയ സംഘത്തിന്റെ കാർ മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു : മരിച്ചതിൽ കോട്ടയം കുറവിലങ്ങാട് സ്വദേശിയും 

കുറവിലങ്ങാട് : ഖത്തറിൽ നിന്ന് ബഹ്റൈനിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ മലയാളി സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്‌കുമാർ അർജുൻ (34), കോട്ടയം . കുറവിലങ്ങാട് മണ്ണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരണപ്പെട്ടത്.

Advertisements

ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സൗദി അതിർത്തി കടന്ന് 80 ഓളം കിലോമീറ്റർ സഞ്ചരിച്ച ശേഷം ഹുഫൂഫിനടുത്ത് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലംഗ സംഘം ദോഹയിൽനിന്ന് യാത്ര പുറപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അബു സംറ അതിർത്തി കടന്നതിനു ശേഷം ഹുഫൂഫിൽ എത്തുന്നതിന് മുമ്പ് ഇവർ സഞ്ചരിച്ച ലാൻഡ്ക്രൂയിസർ കാർ റോഡിലെ മണൽതിട്ടയിൽ കയറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മനോജ് അർജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഗസ്റ്റിൻ എബി ഹുഫൂഫിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ മരണപ്പെടുകയായിരുന്നു. എബിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു.സംസ്കാരം പിന്നീട്

ഭാര്യ കട്ടപ്പന ചെമ്പകപ്പാറ സ്വദേശി ആഷ. മക്കൾ: റെയ്ന, റെയാൻ

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.