രാജ്യത്തെ എൽപിജി ഉപയോഗം നിയന്ത്രണത്തിലേക്ക്; ഗാർഹിക സിലിണ്ടർ പൂഴ്ത്തി വെക്കാൻ സമ്മതിക്കില്ല; വാതക ലഭ്യത ഉറപ്പു വരുത്താൻ മൂന്നംഗ സമിതി

ദില്ലി: ഇറാൻ ഇസ്രയേൽ സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ രാജ്യത്തെ എൽപിജി ഉപയോഗം നിയന്ത്രണത്തിലേക്ക്. തൽക്കാലം പ്രതിസന്ധിയില്ലെങ്കിലും ഹോട്ടലുകളിൽ എൽപിജി സിലിണ്ടറുകളുടെ കുറവുണ്ടാകുമെന്നും ഗാർഹിക സിലിണ്ടർ ബുക്കിംഗിനുള്ള നിയന്ത്രണം തുടരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ വാതക ലഭ്യത ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ മൂന്നംഗ സമിതി രൂപീകരിച്ചു. എണ്ണ കമ്പനി പ്രതിനിധികളുടെ സമിതിയാണ് രൂപീകരിച്ചത്. ഗാർഹിക സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ് സർക്കാർ നിരീക്ഷിക്കും.

Advertisements

ഇന്ത്യയിൽ തല്ക്കാലം എൽപിജി ക്ഷാമം ഇല്ലെന്നും, മറ്റു രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തുമെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ ഇന്ധന വരവ് നിലച്ചതോടെ ഗുജറാത്തിലെ സെറാമിക്, ടൈൽ നിർമ്മാണ യൂണിറ്റുകളിൽ ചിലത് പ്രവർത്തനം നിർത്തിയിട്ടുണ്ട്. ഹോ‍ർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിലും എൽപിജി ഇറക്കുമതിയിലും ഇന്ത്യയും പ്രതിസന്ധി നേരിടുകയാണ്. പെട്രോൾ, ഡീസൽ വില വർദ്ധനവ് ഇപ്പോഴുണ്ടാകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എട്ടാഴ്ചത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളും ക്രൂഡ് ഓയിലും ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നതിന്. അതിനാൽ തൽക്കാലം ഭയക്കാനില്ലെന്നും രാജ്യം വ്യക്തമാക്കി. പ്രതിസന്ധി മറികടക്കാൻ പല രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എണ്ണ ടാങ്കറുകൾ വന്നു തുടങ്ങി. റഷ്യയിൽ നിന്നും എണ്ണ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്ത് എണ്ണലഭ്യത ഉറപ്പാക്കാനാകുമെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. പല രാജ്യങ്ങളിലും എണ്ണവില കൂടിയുണ്ടുണ്ട്. അതേസമയം ഖത്തറിൽ നിന്നായിരുന്നു എൽപിജി, എൽഎൻജി വാതകങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്തിരുന്നത്. ഈ മേഖലയിൽ പ്രതിസന്ധിയിലായതോടെ വാതക ഇറക്കുമതിയിൽ ചെറിയ ആശങ്കയുണ്ട്.

Hot Topics

Related Articles