എൽ.ഡി.എഫ് കുമരകം പഞ്ചായത്ത് കമ്മിറ്റി വികസന സന്ദേശ യാത്ര നടത്തി

കുമരകം:എൽ ഡി എഫ് കുമരകം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വികസന സന്ദേശ യാത്ര നടത്തി. ഇന്നലെ രാവിലെ കവണാറ്റിൻകരയിൽ നിന്ന് ആരംഭിച്ച ജാഥ സി പി എം സംസ്ഥാന കമ്മറ്റി അംഗം അഡ്വ: കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

Advertisements

സി പി എം ജില്ല കമ്മറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ .വി ബിന്ദു ക്യാപ്റ്റനും, സി.പി.ഐ ഏറ്റുമാനൂർ മണ്ഡലം കമ്മറ്റി അംഗം ഷിജോ ഇടവന്നലശേരി വൈസ് ക്യാപ്റ്റനും,  കേരള കോൺഗ്രസ് (എം) കുമരകം മണ്ഡലം പ്രസിഡന്റ് പ്രിൻസ് സ്കറിയാ ഡയറക്ടറും, ജനതാദൾ(എസ് ) ജില്ലാ എക്സിക്യൂട്ടീവ് അംഗം ടോണി കുമരകം, കേരളാ കോൺഗ്രസ് (ബി) ജില്ലാ സെക്രട്ടറി സാൽവിൻ കൊടിയന്ത്ര , സി പി എം ഏരിയാ കമ്മറ്റി അംഗങ്ങളായ കെ.എസ്.സലിമോൻ , വി.കെ ജോഷി, പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു , പഞ്ചായത്ത് വൈസ്: പ്രസിഡന്റ് ആർഷാ ബൈജു , സി പി എം നോർത്ത് – സൗത്ത് ലോക്കൽ സെക്രട്ടറിമാരായ റ്റി.വി സുധീർ , പി.എ. അനീഷ് , സി.പി.ഐ ലോക്കൽ കമ്മറ്റി അംഗങ്ങളായ സിന്ധു രവികുമാർ ,രജിമോൻ പി.ആർ, ബിനോയ് കണ്ണംകേരി, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കവിതാ ലാലു, വി.സി അഭിലാഷ്, പി.ഐ എബ്രഹാം,  തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. വൈകുന്നേരം ചന്ത കവലയിൽ നടന്ന സമാപന സമ്മേളനം സി.പി.ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ: ബിനു ബോസ് ഉത്ഘാടനം ചെയ്തു.

Hot Topics

Related Articles