തിരുവനന്തപുരം: പി.ജയരാജന്‍റെ മോർച്ചറി പ്രയോഗത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായം. പ്രകോപനം പാർട്ടി നയമല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ ഇ പി ജയരാജന്‍ പ്രയോഗം പ്രാസഭംഗിയെന്ന് വിശദീകരിച്ച് പിന്തുണയ്ക്കുകയാണ് ചെയ്തത്.
എ എൻ ഷംസീറിനെ വർഗീയമായി വിമർശിച്ചും കൈവെട്ട് ഭീഷണി ഉയർത്തിയും സംഘപരിവാർ കടന്നാക്രമിച്ചപ്പോൾ എതിരിട്ടത് പി. ജയരാജനാണ്. സംഘപരിവാറിന്‍റെ വിദ്വേഷ പ്രചാരണത്തിന് പരസ്യമറുപടി പറയാതെ അവഗണിച്ചുവിടുകയായിരുന്നു സിപിഎം. അവിടെയാണ് പി. ജയരാജൻ വെല്ലുവിളിച്ചെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊലപാതകം നടന്നാൽ പോലും പാർട്ടി അണികളുടെ ഭാഗത്തു നിന്നും പ്രതികരണമുണ്ടാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുള്ളതും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. തലശ്ശേരിയിൽ പി ജയരാജൻ നടത്തിയ പ്രസംഗത്തെ അദ്ദേഹത്തിന്റെ പേരെടുത്ത് പറയാതെ സംസ്ഥാന സെക്രട്ടറി തള്ളുകയായിരുന്നു. സമാധാനപരമായ അന്തരീക്ഷമാണ് സിപിഐഎം ആഗ്രഹിക്കുന്നത്.
ആരെങ്കിലും ഇങ്ങോട്ട് കടന്നാക്രമിച്ചാലും അതേ ഭാഷയിൽ മറുപടി നൽകേണ്ടതില്ലെന്നതാണ് പാർട്ടി നിലപാട്. പ്രകോപനമുണ്ടാക്കി മന:പൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ഗൂഢാലോചന നടന്നോയെന്ന് പരിശോധന വേണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
എന്നാൽ പാർട്ടി സെക്രട്ടറിയുടെ അഭിപ്രായം അദ്ദേഹത്തിന്‍റെതേന്ന് പറഞ്ഞ് ഇപി, പി ജയരാജനുളള പിന്തുണ പിന്നീടും ആവർത്തിച്ചു. കൊല വിളിക്കൊപ്പമില്ലെന്ന് പാർട്ടി സെക്രട്ടറി പറയുന്നു.