“ഇത് തട്ടിപ്പ് കേസ് ; കെ. സുധാകരന്റെ അറസ്റ്റിൽ രാഷ്ട്രീയമില്ല ; ധാർമികത മുൻ നിർത്തി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സിപിഐഎം ആവശ്യപ്പെട്ടിട്ടില്ല” : എംവി ​ഗോവിന്ദൻ

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിൽ രാഷ്ട്രീയമില്ലെന്നും ഇത് തട്ടിപ്പ് കേസാണെന്നും സിപിഐഎം സംസ്ഥാന പ്രസിഡന്റ് എംവി ​ഗോവിന്ദൻ. സുധാകരനെതിരെ വ്യക്തമായ തെളിവു ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കേസ് കേസിന്റെ വഴിക്ക് പോകട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

Advertisements

സുധാകരൻ പദവിയിൽ തുടരണോ എന്ന് കോൺ​ഗ്രസ് പാർട്ടി തീരുമാനിക്കട്ടെ. അത് കോണ്ഗ്രസ്സിന്റെ ആഭ്യന്തര കാര്യമാണ്.
ധാർമികത മുൻ നിർത്തി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സിപിഐഎം ആവശ്യപ്പെട്ടിട്ടില്ല. സംയുക്ത പ്രതിപക്ഷ യോഗവും സുധാകരന്റെ അറസ്റ്റും തമ്മിൽ ഒരു ബന്ധവുമില്ല. സുധാകരന്റെ അറസ്റ്റ് പ്രതിപക്ഷ ഐക്യനീക്കത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലും ബിജെപി തന്നെയാണ് സിപിഐഎമ്മിന്റെ മുഖ്യശത്രു. ഹിന്ദുത്വ ശക്തികളുമായി ചേർന്നു കേരളത്തിൽ കോൺ​ഗ്രസ് ബിജെപിയുടെ ബി ടീം ആയി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Hot Topics

Related Articles