“വീണയുടെ കമ്പനി നികുതി അടച്ചിട്ടുണ്ട്; രേഖ പുറത്ത് വിടേണ്ട ബാധ്യത മാധ്യമങ്ങൾക്ക് ; മാത്യു കുഴൽ നാടന് എതിരെ 7 ചോദ്യങ്ങളുമായി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി നികുതി അടച്ചിട്ടുണ്ടെന്നും, രേഖ പുറത്ത് വിടേണ്ട ബാധ്യത മാധ്യമങ്ങൾക്കാണെന്നും, എല്ലാം സുതാര്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

‘പാര്‍ട്ടിക്ക് ബാധ്യതയുള്ളത് മാത്രമേ പാര്‍ട്ടി പറയുള്ളു. വീണാ വിജയന്‍ എല്ലാതരം നികുതിയും അടച്ചിട്ടുണ്ട്. സിപിഐഎം പറയുന്നത് വസ്തുതയാണ്. കൊവിഡിന് ശേഷം ആ കമ്പനി പ്രവര്‍ത്തിക്കുന്നില്ല. വീണാ വിജയന്‍ നാട്ടിലായതിനാല്‍ ബoഗളൂരുവിലെ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും നടക്കുന്നില്ല. മുഖ്യമന്ത്രിയുടെ പിന്തുണയോട് കൂടിയാണ് കമ്പനി നടക്കുന്നതെങ്കില്‍ ഇമ്മാതിരി സ്ഥിതിയായിരിക്കുമോ. അതല്ലായെന്നതിന്റെ തെളിവാണ് പൂട്ടിപോയത്.’ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുഴൽനാടൻ മറുപടി പറയേണ്ട കാര്യങ്ങൾ പലതുണ്ട്. ഏഴ് കാര്യങ്ങളില്‍ മാത്യു വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1.ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതില്‍ വന്‍തോതിലുള്ള നികുതി വെട്ടിപ്പ്

  1. ഭൂ നിയമം ലംഘിച്ച് റിസോര്‍ട്ട് നടത്തി
  2. വ്യാവസായിക അടിസ്ഥാനത്തില്‍ റിസോര്‍ട്ട് നടത്തിയിട്ട് അത് സ്വകാര്യ ഗസ്റ്റ് ഹൗസാണെന്ന് കള്ളം പറഞ്ഞു
  3. നിയമവിരുദ്ധമായി ഭൂമി മണ്ണിട്ട് നികത്തി
  4. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു
  5. അഭിഭാഷക വൃത്തിയോടൊപ്പം ബിസിനസ്സ് നടത്തി
  6. വിദേശ നിക്ഷേപത്തില്‍ ഫെമ നിയമലംഘനം ഉണ്ടോയെന്ന് വ്യക്തമാക്കണം

Hot Topics

Related Articles