കോട്ടയം: മാങ്ങാനം താമരശേരി ശ്രീമഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 13 മുതൽ 15 വരെ നടക്കും. ഒന്നാം ഉത്സവ ദിവസമായ ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ അഞ്ചിന് നിർമ്മാല്യ ദർശനം. 5.15 ന് അഭിഷേകം, ആറിന് ഗണപതിഹോമം. തുടർന്ന് രുദ്രം, ചമകം പാരായണം നടക്കും. തിരുനക്കര ശ്രീശങ്കര ആർഷ വിദ്യാപീഠത്തിലെ വിദ്യാർത്ഥി അദ്രിനാഥ് വി.ബി പാരായണം നടക്കും. ആറരയ്ക്ക് ഭാഗവതപാരായണവും, കലവറ നിറയ്ക്കലും നടക്കും. വൈകിട്ട് അഞ്ചരയ്ക്ക് ഭാഗവത പാരായണം. ആറരയ്ക്ക് ദീപാരാധന, ദീപക്കാഴ്ച. 6.45 ന് കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും. വൈകിട്ട് ഏഴിന് കൊച്ചിൻ കൈരളിയുടെ ഗാനമേള നടക്കും.
രണ്ടാം ഉത്സവദിവസമായ ഫെബ്രുവരി 14 ന് രാവിലെ അഞ്ചിന് നിർമ്മാല്യദർശനം. 5.15 ന് അഭിഷേകം. 5.45 ന് ഗണപതിഹോമം. ആറിന് രുദ്രം, ചമകം പാരായണം. 11 ന് അജിത്കുമാർ കല്ലുങ്കൽ ആന്റ് പാർട്ടി നയിക്കുന്ന ഭജന. ഉച്ചയ്ക്ക് 12 ന് പ്രസാദമൂട്ട്. വൈകിട്ട് അഞ്ചരയ്ക്ക് ബാലൻകല്ലുകാട്ടിലിന്റെ ഭാഗവതപാരായണം. ആറരയ്ക്ക് ദീപാരാധന, ദീപക്കാഴ്ച. വൈകിട്ട് ഏഴിന് ശ്രീപാർവതി തിരുവാതിര സംഘത്തിന്റെ തിരുവാതിര എന്നിവ നടക്കും. വൈകിട്ട് 7.15 ന് കാവടിയും, ഹിഡുംബൻ പൂജയും നടക്കും. ഏഴരയ്ക്ക് ഗൗരീശങ്കരം തിരുവാതിര സംഘത്തിന്റെ തിരുവാതിര അരങ്ങേറും. എട്ടിന് മാങ്ങാനം കിഴക്ക് എൻ.എസ്.എസ് വനിതാ സമാജത്തിന്റെ തിരുവാതിര നടക്കും. തുടർന്ന് കഞ്ഞിവീഴ്ത്ത്. രാത്രി എട്ടരയ്ക്ക് കുട്ടികളുടെ കലാപരിപാടികളും നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെബ്രുവരി 15 ന് രാവിലെ അഞ്ചിന് നിർമ്മാല്യ ദർശനം. 5.15 ന് അഭിഷേകം. 5.45 ന് ഗണപതിഹോമം. ആറിന് രുദ്രം ചമകം പാരായണം. 6.30 ന് ഭാഗവതപാരായണം. 9.30 ന് കാവടിപൂജ. 11 ന് നവകാഭിഷേകം. 11.30 ന് ഡോ.അരതി ഗോപിനാഥ് പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12 ന് കാവടി അഭിഷേകം നടത്തും. 12.30 ന് പൊതിയിൽ നാരായണ ചാക്യാർ ചാക്യാർകൂത്ത് അവതരിപ്പിക്കും. 12.45 ന് പുഷ്പാഭിഷേകം, പൂമൂടൽ. ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് അഞ്ചരയ്ക്ക് ഭാഗവത പാരായണം. വൈകിട്ട് ആറരയ്ക്ക് ദീപാരാധന, ദീപക്കാഴ്ച. രാത്രി 9.15 ന് ഭജനാമൃതതരംഗം. രാത്രി 11 ന് ശിവരാത്രിപൂജ നടക്കും.


