കോട്ടയം: മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചക വാതക ദൗർലഭ്യത്തിനും വില വർധനവിനെതിരെയും കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി.ജില്ലാ പ്രസിഡൻറ് ബെറ്റി ടോ ജോ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സമരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.





സംസ്ഥാന ഭാരവാഹികളായ ബിന്ദു സന്തോഷ് കുമാർ , മഞ്ജു എം ചന്ദ്രൻ ,വിജയമ്മ ബാബു, അന്നമ്മ മാണി, ലീലാമ്മ സക്കറിയ, ജില്ലാ ഭാരവാഹികളായ സിസി ബോബി, അനുപമ വിശ്വനാഥ് , കുഞ്ഞുമോൾ ചാക്കോ , സാലി മാത്യം , ആശാ ജോയി,സോണിയാ കുര്യൻ ,ജയാ ഷാജി, ഡാനി ജോസ്, മോനിക്ക ജോയി, ലൈലമ്മ തോമസ്, ഉമാദേവി,ഉഷാകുമാരി മധു , വത്സല അപ്പുകുട്ടൻ, ബ്ലോക്ക് പ്രസിഡൻ്റുമാരായ സിനി മാത്യു. ആര്യ ശ്യാം , പൊന്നമ്മ സോമൻ, ഇന്ദിര എബ്രഹാം ,കുമാരി കരുണാകരൻ, പദ്മകുമാരി, മായാ ഗിരീഷ് ബിൻസി ജിൻസി , രജിത എന്നിവർ പ്രസംഗിച്ചു.


