മലപ്പുറം: ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരൂ യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു.
ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കരുവാരകുണ്ട് സ്വദേശി മുനീഷ് (32) ആണ് 1.162 കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 63 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്.
ജിദ്ദയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് ഇയാള്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ മുനീഷിനെ,
മലപ്പുറം ജില്ലാ പോലീസ് മേധാവി .എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും.
കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് ഈ വര്‍ഷം പിടികൂടുന്ന ആദ്യ കേസാണിത്. കഴിഞ്ഞ വര്‍ഷം 90 സ്വര്‍ണ്ണകടത്ത് കേസുകളാണ് പിടികൂടിയത്. അടോടൊപ്പം സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ എയര്‍പോര്‍ട്ടിലെത്തിയ നാല് കവര്‍ച്ചാ സംഘങ്ങളെയും പിടികൂടി ജയിലിടച്ചിരുന്നു. 90 കേസുകളിലായി ആകെ 74 കിലോ 24 ക്യാരറ്റ് സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.