കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ മക്കൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ക്രിസ്തുമസ്- പുതുവത്സര ആഘോഷം നാളെ നടക്കും. സ്നേഹസ്പർശം – നക്ഷത്രങ്ങൾക്കൊപ്പം ഒരു ദിനം എന്ന പരിപാടിക്ക് കോട്ടയം പഴയ സെമിനാരി വേദിയാകും. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഇത്തവണത്തെ ക്രിസ്മസ് -പുതുവത്സര ആഘോഷം ഈ കുട്ടികൾക്കൊപ്പമാണ്. ബുധൻ രാവിലെ 9.30 മുതൽ കുട്ടികളുടെ വിവിധ കാലാപരിപാടികൾ നടക്കും.
പരിശുദ്ധ കാതോലിക്കാ ബാവായും, മെത്രാപ്പോലീത്താമാരും, സഭാ സ്ഥാനികളും പങ്കെടുക്കും. മലങ്കരസഭയുടെ പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ചടങ്ങിൽ വെച്ച് പ്രശസ്ത മജീഷ്യൻ ശ്രീ.ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന ശ്രമങ്ങൾ പരിഗണിച്ചാണ് പുരസ്ക്കാരം. 25000 രൂപയും,ഫലകവും,പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിക്കും.


