ബംഗളൂരിൽ മലയാളി യുവതിയെ കുക്കറുകൊണ്ട് തലക്കടിച്ച് കൊന്നു; സംഭവത്തിൽ കൊല്ലം സ്വദേശിയായ പങ്കാളി പിടിയിൽ

ബംഗളൂരു: തിരുവനന്തപുരം സ്വദേശിയായ യുവതിയെ ബംഗളൂരുവിൽ തലയ്ക്കടിച്ച് കൊന്നു. ദേവ എന്ന ഇരുപത്തി നാലുകാരിയാണ് ലിവ് ഇൻ പാർട്ണർ കൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) അറസ്റ്റ് ചെയ്തു.

Advertisements

ബംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടിൽ ഇന്നലെ രാത്രിയാണ് കൊലപാതകമുണ്ടായത്. ദേവയെ വൈഷ്ണവ് കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം.
പഠന കാലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവർക്കും ഇടയിൽ ഇന്നലെ വാക്കു തർക്കമുണ്ടായിരുന്നുവെന്നും ബഹളം കേട്ടതായും അയൽവാസികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ബാംഗൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Hot Topics

Related Articles