ഹരിപ്പാട് സ്വദേശിയായ ജവാൻ ബംഗളൂരുവിൽ പാൻക്രിയാസ് രോഗബാധയെ തുടർന്ന് അന്തരിച്ചു

ഹരിപ്പാട് : പാൻക്രിയാസ് രോഗബാധയെ തുടർന്ന് ബംഗളുരുവിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ജവാൻ അന്തരിച്ചു.

Advertisements

ഹരിപ്പാട് തലത്തോട്ട ക്ഷേത്രത്തിന് സമീപം തറമേൽ വീട്ടിൽ അനൂപ് (26) ആണ് അന്തരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാല് മാസം മുമ്പായിരുന്നു അനൂപിന്റെ വിവാഹം. ഇതിന് ശേഷം ഒരാഴ്ചക്കുള്ളിൽ വൈറൽ അസുഖം പിടിപെട്ടു.

ലോക്കൽ ആശുപത്രിയിലും എറണാകുളം മിലിട്ടറി ആശുപത്രിയിലും നടത്തിയ ചികിത്സയിൽ പുരോഗതി കൈവരിക്കാൻ കഴിയാതെ വന്നതോടെ ബംഗളുരുവിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംസ്കാരം ബുധനാഴ്ച ഉച്ചയക്ക് ഒരു മണിക്ക് നടക്കും.

Hot Topics

Related Articles