മലപ്പുറത്ത് ലോറി മറിഞ്ഞുണ്ടായ അപകടം: എട്ടുമണിക്കൂറിന് ശേഷം ലോറിയിലുണ്ടായിരുന്ന ആളുടെ മൃതദേഹം കണ്ടെത്തി 

മലപ്പുറം: മലപ്പുറം ആതവനാട് ലോറി ക്വാറി കുളത്തിലേക്ക് മറിഞ്ഞു മലപ്പുറം പൈക്കിനിപറമ്പ് സ്വദേശി മുസ്തഫ മരിച്ചു. ലോറി ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. എട്ടു മണിക്കൂർ നീണ്ട രെക്ഷപ്രവർത്തന്നതിനു ഒടുവിലാണ് മുസ്തഫയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 1 മണിയോടെ അടുത്ത നേരത്താണ് അപകടമുണ്ടായത്. മലയില്‍ ഫൂഡ് സിന്റെ സെയില്‍സ് ലോറിയാണ് ആതവനാട് പള്ളിയാലി സ്പിന്നില്‍ റോഡില്‍ വച്ചു നിയന്ത്രണം നഷ്ടമായത്. ഒഴിയിടത്തിലേക്ക് വണ്ടി കൊണ്ട് പോകാനാകണം ശ്രമിച്ചത്. പക്ഷേ മുന്നിലെ ക്വാറിക്കുളത്തിലേക്ക് വണ്ടി വീണു. ശബ്ദം കേട്ട് അടുത്ത വീട്ടിലെ സ്ത്രീകള്‍ ഓടിയെത്തി. വൈരംകൊട് വേലയ്ക്ക് പോകുന്നവരോട് അപകടം പറഞ്ഞു. ഡ്രൈവർ ചട്ടിപ്പറമ്പ് ജാഫറിനെ രെക്ഷപ്പെടുത്തി. അപ്പോഴേക്കും വാഹനം ആഴങ്ങളിലേക്ക് പൂണ്ടു.

Advertisements

ലോറി ഉയർത്താനുള്ള 3 ശ്രമങ്ങള്‍ വിഫലം ആയി. ഇരുട്ട് വീണതിനെ തുടര്‍ന്ന് വെളിച്ചം എത്തിച്ചു. കൂടുതല്‍ മുങ്ങല്‍ വിദഗ്ദര്‍ എത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനം 7 മണിക്കൂർ പിന്നിട്ടപ്പോള്‍ ലോറി ഉയർത്തി. ക്യാബിൻ വെട്ടിപ്പൊളിച്ചു മുസ്തഫയെ പുറത്തു എടുത്തു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles