168 -ാ മത് കൈപ്പറ്റ ഹാബേൽ ദിനസംഗമം: സി എസ് ഐ മദ്ധ്യകേരള പരമാധ്യക്ഷൻ ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് ആരാധന നടത്തി

മല്ലപ്പള്ളി: 168 -ാ മത് മകൈപ്പറ്റ
ഹാബേൽ ദിനസംഗമം കൈപ്പറ്റയിൽ നടന്നു. സി എസ് ഐ മദ്ധ്യകേരള മഹായിടവക പരമാധ്യക്ഷൻ ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പിന്റെ കാർമ്മികത്വത്തിൽ ആരാധന കൈപ്പറ്റ ദേവാലായത്തിൽ നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കേരള ചരിത്രകാരൻ ഡോ. വിനിൽ പോൾ, കൈപ്പറ്റ ഹാബേൽ അധുനികതയുടെ സാക്ഷി എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിച്ചു. മഹായിടവക ദാരവാഹികളായ റവ. ഡോ. ഷാജൻ ഇടിക്കുള, റവ. നെൽസൺ ചാക്കോ, ജേക്കബ് ഫിലിപ്പ് കല്ലുമല, ഫിലിപ്പ് എം വർഗീസ്സ്, റവ. ജോർജ്ജ് മാത്യൂ, ഡേവിഡ് മാത്യൂ, ഗ്രേസി മാത്യൂ, ആഷാ മേരി മാത്യൂ, സജി പവ്വത്തിൽ, റവ. ജോണി ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു. യുവജന മീറ്റിംഗിൽ റവ.ജോണി ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. റവ. സുനിൽ രാജ് ഫിലിപ്പ്, റവ. ദീപു എബി ജോൺ എന്നിവർ ക്ലാസുകൾക്ക് നേത്യത്വം നല്കി. ഏബ്രഹാം പി ജോർജ്ജ്, സജി പവ്വത്തിൽ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles