പരിശുദ്ധ കന്യകമറിയം ദൈവമക്കളുടെ
അമ്മ: കുറിയാക്കോസ് മോര്‍ ക്ലീമ്മീസ്

മണര്‍കാട്: ദൈവമക്കളുടെ അമ്മയാണ് ദൈവമാതാവായ പരിശുദ്ധ കന്യകമറിയമെന്ന് തൃശൂര്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മോര്‍ ക്ലീമ്മീസ്. എട്ടുനോമ്പ് പെരുന്നാളിന്റെ മൂന്നാം ദിവസമായ ഇന്നലെ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവപുത്രന്റെ കല്‍പ്പന പാലിക്കാനായിട്ടാണ് പരിശുദ്ധ അമ്മ എന്നും നിലകൊണ്ടിട്ടുള്ളത്. സന്തോഷത്തിലും സന്താപത്തിലും ദൈവകല്‍പ്പന പാലിക്കുന്നവരാണ് പരിശുദ്ധ അമ്മയുടെ യഥാര്‍ത്ഥ മക്കള്‍. പരിശുദ്ധ അമ്മയുടെ വിശ്വാസം അനുകരിക്കാനായിട്ട് ഓരോ വിശ്വാസിക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കത്തീഡ്രലിലേക്ക് വിവിധ സ്ഥലങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ ഒഴുകിയെത്തുവാണ്. അവധി ദിവസമായതിനാല്‍ ഇന്നലെ പതിവിലും അധികം ഭക്തജനതിരക്കായിരുന്നു കത്തീഡ്രലിലും പരിസരങ്ങളിലും അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ ഭക്തജനതിരക്ക് ഇനിയും ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ട ക്രമീകരണങ്ങള്‍ പള്ളിക്കാര്യത്തില്‍നിന്നും ക്രമീകരിച്ചിട്ടുണ്ടെന്ന് കത്തീഡ്രല്‍ വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ അറിയിച്ചു. ഇന്നലെ നടന്ന ധ്യാന പ്രസംഗങ്ങള്‍ക്ക് കുറിയാക്കോസ് മോര്‍ ക്ലീമ്മീസ്, പീറ്റര്‍ കോര്‍ എപ്പിസ്‌കോപ്പ വേലംപറമ്പില്‍, സെന്റ് പോള്‍സ് മിഷന്‍ ഓഫ് ഇന്ത്യയുടെ ഗോസ്പല്‍ ടീം എന്നിവര്‍ നേതൃത്വം നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കത്തീഡ്രലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും യൂട്യൂബിലും വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും പെരുന്നാള്‍ ശുശ്രൂഷകള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നേര്‍ച്ച-വഴിപാടുകള്‍, പെരുാള്‍ ഓഹരി എിവ ഓലൈനില്‍ അടയ്ക്കാവുതാണ്. പണമടച്ചതിന്റെ രേഖയുടെ കോപ്പി കത്തീഡ്രലിന്റെ [email protected] എ ഇ-മെയില്‍ വിലാസത്തിലോ 9072372700 എ വാട്സാപ്പ് നമ്പറിലേക്കോ അയ്ക്കാവുതും വിശ്വാസികള്‍ക്ക് അവരുടെ പ്രാര്‍ഥനാ ആവശ്യങ്ങള്‍ അതോടൊപ്പം എഴുതി അറിയിക്കാവുതുമാണ്.

കത്തീഡ്രലില്‍ ഇന്ന്

കരോട്ടെ പള്ളിയില്‍ രാവലലെ 6ന് കുര്‍ബ്ബാന – ജറുശലേം പാത്രിയര്‍ക്കല്‍ വികാര്‍ മാത്യൂസ് മോര്‍ തീമോത്തിയോസ്. കത്തീഡ്രലില്‍ രാവിലെ 7.30ന് പ്രഭാത നമസ്‌ക്കാരം, 8.30ന് മൂന്നിന്മേല്‍ കുര്‍ബ്ബാന – മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മോര്‍ ഗ്രീഗോറിയോസ്. 11ന് പ്രസംഗം – മാത്യൂസ് മോര്‍ തീമോത്തിയോസ്. 12ന് ഉച്ച നമസ്‌ക്കാരം. 2.30ന് പ്രസംഗം – ഫാ. ജിബി മാത്യു വാഴൂര്‍, 5ന് സന്ധ്യാ നമസ്‌ക്കാരം. 6ന് അധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും സാംസ്്കാരിക യോഗവും.

Hot Topics

Related Articles