നിർമ്മലപുരം ദൈവാലയ തിരുന്നാൾ

മല്ലപ്പള്ളി : ചുങ്കപ്പാറ നിർമ്മല പുരം സെന്റ്. മേരീസ് ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യ മറിയത്തിന്റെ അമലോത്ഭവ തിരുന്നാൾ ഈ മാസം 8, 9, 10, 11, തീയതികളിൽ ഭക്തി നിർഭരമായി ആഘോഷിക്കുന്നു.
എട്ടാം തിയതി വ്യാഴാഴ്ച ഉച്ചകഴിത്ത് 4.45 ന് വികാരി ഫാ. ജോസഫ് മാമ്മൂട്ടിൽ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, ജപമാല പ്രദിക്ഷിണം.
ഒമ്പതാം തിയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4.30 ന് വിശുദ്ധ കുർബാന പെരുങ്കാവ് സെന്റ്. തോമസ് ദേവാലയ വികാരി ഫാ. ജോസഫ് പുതിയാപറമ്പിൽ അർപ്പിക്കും തുടർന്ന് മരിച്ചു പോയ പൂർവ്വികരെ അനുസ്മരിച്ച് സെമിത്തേരി സന്ദർശനം.
പത്താം തിയതി ശനിയാഴ്ച രാവിലെ 6.45 ന് ആഘോഷമായ വിശുദ്ധ കുർബാന പ്രസംഗം. മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ .
പതിനൊന്നാം തിയതി ഞായറാഴ്ച 10 മണിക്ക് ആഘോഷമായ തിരുന്നാൾ കുർബാന പ്രസംഗം ഫാ. സെബാസ്റ്റ്യൻ ചാമക്കാല ചങ്ങനാശ്ശേരി അതിരൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ. തുടർന്ന് പട്ടണ പ്രദിക്ഷണം ദേവാലയത്തിൽ നിന്ന് ആരംഭിച്ച് കണയംപ്ലാക്കൽ പടി ചുറ്റി തിരികെ ദേവാലയത്തിലേക്ക് . തുടർന്ന് ആദ്യ ഫല ലേലം
ഉച്ചകഴിഞ്ഞ് 6 മണിക്ക് റാസ തുടർന്ന് കലാ സന്ധ്യ, കൊടിയിറക്ക് .
തിരുന്നാളിന് വികാരി ഫാ. ജോസഫ് മാമ്മൂട്ടിൽ, ട്രസ്റ്റിമാരായ സോണി കൊട്ടാരം, തോമസുകുട്ടി വേഴമ്പ തോട്ടം എന്നിവർ നേതൃത്വം നൽകും .

Hot Topics

Related Articles