മഹാത്മ അയ്യങ്കാളിയുടെ ചരിത്രം പാഠ്യ വിഷയമാക്കണം : നാട്ടകം സുരേഷ് 

കോട്ടയം : ഭാരതീയ ദളിത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മ അയ്യങ്കാളിയുടെ 161-ാം മത് ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിവിരുദ്ധ സാമൂഹിക ജനാധിപത്യത്തിനായി നിലകൊണ്ട അദ്ദേഹം , അടിമ ജാതി  ശരീരത്തിൽ നിന്ന് , പൗര ശരീരത്തിലേക്കുള്ള പരിവർത്തനം , അവകാശ സമരങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് വിശ്വസിച്ച മഹാനായിരുന്നു അയ്യങ്കാളി. ഡി.സി.സി. ഓഫീസിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടി.എസ്. രാജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ. സുശീലൻ , ജോൺ തറപ്പേൽ , എൻ.ജെ.പ്രസാദ്, കെ.സുരേഷ് കുമാർ , ഷിജിചുണ്ടമല, ഷീല ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles