‘മല്ലി മല്ലി…’മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രത്തിലെ ഗാനം പുറത്ത്…താരമായി അഖിൽ അക്കിനേനി

മമ്മൂട്ടിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം ഏജന്റിലെ ഗാനം പുറത്തുവിട്ടു. ‘മല്ലി മല്ലി’ എന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. അഖില്‍ അക്കിനേനിയാണ് ഏജന്റിലെ നായകൻ. മമ്മൂട്ടിക്ക് നിര്‍ണായക കഥാപാത്രമാണ് ചിത്രത്തിലുള്ളത്.

Advertisements

ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രില്‍ 28ന് ചിത്രം റിലീസ് ചെയ്യും. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്.

സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ‘ഏജന്റിന്റെ ഛായാഗ്രാഹണം റസൂൽ എല്ലൂരാണ് നിർവഹിച്ചിരിക്കുന്നത്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ ചിത്രം നിർമ്മിക്കുന്നു.

കലാസംവിധാനം അവിനാഷ് കൊല്ല ആണ്.  ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. ഹിപ് ഹോപ് തമിഴ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്’. രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ ‘യാത്ര’യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം.

Hot Topics

Related Articles