ആർപ്പുക്കര : ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന വിഹിത ഫണ്ടിൽ നിന്നും ആർപ്പുക്കര പഞ്ചായത്തിൽ മണലേൽപള്ളി – കാറ്റാടി റോഡ് പുനരുദ്ധാരണത്തിന് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി
അറിയിച്ചു.റോഡിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായതായും കാലവർഷക്കെടുതി മാറിയാലുടൻ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി പറഞ്ഞു
Advertisements