മണർകാട് പള്ളിയിൽ ദുഃഖവെള്ളി ദിനാചരണം നടന്നു; ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചത് ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുറിയാക്കോസ് മോർ ഈവാനിയോസ്

മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദുഃഖ വെള്ളി ദിനാചരണത്തിന് ഇന്ന് രാവിലെ അ‍ഞ്ചിന് പ്രഭാത നമസ്കാരത്തോടെ ആരംഭിച്ചു. എട്ടിന് മൂന്നാംമണി നമസ്കാരവും തുടർന്നു ഒൻപതിന് പ്രദക്ഷിണവും, മദ്ധ്യാഹ്ന നമസ്കാരം. 10.30ന് പ്രസംഗം,11ന് ഒൻപതാം മണി നമസ്‌കാരം ഉച്ചയ്ക്ക് 12ന് സ്ലീബാ നമസ്കാരവും – സ്ലീബാ ആഘോഷം, പ്രദക്ഷിണം, കുരിശ് കുമ്പിടീൽ, ചൊറുക്ക നൽകൽ, ഉച്ചയ്ക്ക് രണ്ടിന് കബറടക്ക ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുറിയാക്കോസ് മോർ ഈവാനിയോസ് പ്രധാന കാർമികത്വം വഹിച്ചു.

കെ. കുര്യാക്കോസ് കോർഎപ്പിസ്കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോർഎപ്പിസ്കോപ്പ കറുകയിൽ, മാത്യൂസ് കോർഎപ്പിസ്കോപ്പ കാവുങ്കൽ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. ജെ.മാത്യു മണവത്ത്, ഫാ. ഗീവർഗീസ് നടുമുറിയിൽ , ഫാ. മാത്യു എം. ബാബു വടക്കേപറമ്പിൽ, ഫാ. ജിനൂബ് കുര്യാക്കോസ് തെക്കേക്കുഴി എന്നിവർ സഹകാർമികരായിരുന്നു. ദുഃഖ ശനിയായ നാളെ രാവിലെ അ‍ഞ്ചിന് പ്രഭാത നമസ്കാരം (കത്തീഡ്രലിൽ). കരോട്ടെ പള്ളിയിൽ രാവിലെ 9.30ന് മൂന്നാം മണി, ഉച്ച, ഒൻപതാം മണി നമസ്കാരം, 10ന് കുർബാന – കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കും. കത്തീഡ്രലിൽ വൈകിട്ട് അഞ്ചിന് സന്ധ്യാ, സൂത്താറ, പാതിരാ നമസ്കാരം, ഏഴിന് ഉയർപ്പ് ശുശ്രൂഷ, മൂന്നിന്മേൽ കുർബാന – എന്നിവയും നടക്കും. നാളെ രാവിലെ കരോട്ടെ പള്ളിയിൽ രാവിലെ ആറിന് പ്രഭാത പ്രാർത്ഥന, 6.15ന് കുർബാനയും നടക്കുന്നതാണ്.

Hot Topics

Related Articles