നാടൻ പന്തുകളി ടൂർണമെന്റിന്റെ ഫൈനൽ മത്സരം നാളെ

സൗത്ത് പാമ്പാടി : കേരള നേറ്റീവ് ബോൾ ഫെഡറേഷനും കുറ്റിക്കൽ നേറ്റീവ്ബോൾ ക്‌ളബ്ബും സംയുക്തമായി നടത്തി വന്ന നാടൻ പന്തുകളി ടൂർണമെന്റിന്റെ ഫൈനൽ മത്സരം നാളെ നടക്കും. നാളെ 3 മണിക്ക് കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂൾ മൈതാനത്തു മീനടം ടീം അഞ്ചേരി ടീമിനെ നേരിടും. ഫെഡറേഷനിൽ രജിസ്റ്റർ ചെയ്ത 32 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു മാസക്കാലമായി നടന്നുവന്ന ടൂർണമെന്റ് ആണ് ശനിയാഴ്ച പര്യവസാനിക്കുന്നത്.

നാടൻ പന്തുകളിയുടെയും , പന്ത് കളിക്കാരുടെയും ഉന്നമനത്തിനായി കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് നേറ്റീവ് ബോൾ ഫെഡറേഷൻ. എല്ലാ സീസണിലും പത്തോളം ടൂർണമെന്റുകൾ വിവിധ സ്ഥലങ്ങളിലായി നടത്തി വരുന്നു. സമാപന സമ്മേളനത്തിൽ സെൻറ് തോമസ് ഹൈസ്കൂൾ മാനേജർ മാത്യു സി വർഗീസ് , പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് വി.എം പ്രദീപ് , ജൂനിയർ ബസേലിയസ് സ്കൂൾ മാനേജർ സിജുകെ ഐസക്, നേറ്റീവ് ബോൾ ഫെഡറേഷൻ പ്രസിഡന്റ് കെ. എസ്‌ സന്ദീപ് മീനടം , സെക്രട്ടറി ബബിലു പള്ളം , ഡോക്ടർ ഐസക് പി എബ്രഹാം എന്നിവർ പങ്കെടുക്കും.

Hot Topics

Related Articles