മാണി സി.കാപ്പൻ മുന്നണിയിലെ പ്രധാന നേതാവ്; കാപ്പനെ ആക്രമിക്കാൻ ആരും വരേണ്ട; പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം കാപ്പന് ലഭിക്കും: ആത്മവിശ്വാസം വ്യക്തമാക്കി വി.ഡി സതീശൻ 

കോട്ടയം: പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാണി സി കാപ്പൻ മുന്നണിയിലെ പ്രധാന നേതാവ് ആണ്. കാപ്പനെ ആക്രമിക്കാൻ ആരും വരേണ്ട. അദ്ദേഹത്തെ യുഡിഎഫ് സംരക്ഷിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. പാലായിലെ പുതുയുഗ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ പാതയിലാണ് സിപിഐഎമ്മും. കേരളത്തിൽ വർഗ്ഗീയതയ്ക്ക് തിരികൊളുത്തിയിരിക്കന്നത് മുഖ്യമന്ത്രിയാണ്. ചിലർ പറയും വോട്ട് ബാങ്ക് കയ്യിലുണ്ട്. വർഗ്ഗീയത പറയുന്ന അവരോട് പറയും അത് കൈയിൽ വച്ചുകൊള്ളാൻ. ഏതു കൊലകൊമ്പൻ ആണെങ്കിലും മുഖത്തുനോക്കി പറയുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Advertisements

പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ അനുവദിക്കില്ല. യുഡിഎഫ് വന്നാൽ അതെല്ലാം പുനപരിശോധിക്കും. അതുകൊണ്ട് ഇതിന്റെ പേരിൽ പണം വാങ്ങാം എന്ന് കരുതേണ്ട. ഉജ്ജ്വല വിജയം യുഡിഎഫിന് ഉണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞു. ഇടതുപക്ഷത്തിന്റെ പരിപ്പ് പാലയുടെ മണ്ണിൽ വേകില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഇടത് പക്ഷം ഇനി ഒരിക്കലും പാലായിൽ വിജയിക്കില്ലന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles