അക്രമ സംഭവങ്ങൾ ഒഴിയാതെ മണിപ്പൂർ: വെടിവെപ്പിൽ 3 മരണം; കൊല്ലപ്പെട്ടത് കുക്കി-സോ വിഭാഗത്തിൽ പെട്ടവർ

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അക്രമ സംഭവങ്ങൾ അരങ്ങേറുന്നു. ഇന്ന് പകൽ എട്ട് മണിയോടെ കാങ്‌പോപ്കി ജില്ലയിൽ കുക്കി-സോ സമുദായത്തിൽപ്പെട്ട മൂന്നുപേരെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇംഫാൽ വെസ്റ്റ്, കാങ്‌പോപ്കി ജില്ലകളുടെ അതിർത്തിയിലെ ഇറേങ്, കരം പ്രദേശങ്ങൾക്കിടയിലുള്ള ഗ്രാമവാസികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ അക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു.

Advertisements

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചുരാചന്ദ്പൂര്‍-ബിഷ്ണുപൂര്‍ ജില്ലാ അതിര്‍ത്തിയിലും സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നു. കര്‍ഫ്യൂ മറികടന്നായിരുന്നു പ്രതിഷേധക്കാര്‍ സ്ഥലത്തെത്തിയത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെപ്റ്റംബർ എട്ടിന് തെങ്‌നൗപാൽ ജില്ലയിൽ നടന്ന വെടിവെയ്പ്പി‍ല്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരും അസം റൈഫിൾസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചു വിടാൻ അസം റൈഫിൾസ് വെടിവെച്ചതിനെ തുടർന്നാണ് രണ്ടു പേർ മരിച്ചത്. 50 പേർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.

Hot Topics

Related Articles