മാഞ്ഞൂർ ഗ്രാമപഞ്ചായത്തിന് ഇരട്ടി മധുരം ;കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം ;കൂടെ ആർദ്ര കേരളം പുരസ്ക്കാരവും ഏറ്റുവാങ്ങി മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്

കുറുപ്പന്തറ:ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം  കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം പുരസ്ക്കാരം മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചു.

Advertisements

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പുരസ്ക്കാര വിതരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി  വീണാ ജോർജ്ജിൽ നിന്നും മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കോമളവല്ലി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പുരസ്ക്കാരം ഏറ്റുവാങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, മെമ്പർ ആനിയമ്മ ജോസഫ് , സെക്രട്ടറി മാർട്ടിൻ ജോർജ്ജ്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുഷാന്ത് പി.എസ്. പദ്ധതി ക്ലർക്ക്  രാഹുൽ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു തോമസ്, ഷിബു മോൻ ബി, പഞ്ചായത്ത് ജീവനക്കാരായ  ചന്ദ്രബാബു,  അനിൽ, ശ്രീരാജ് എന്നിവർ പഞ്ചായത്ത് പ്രതിനിധി സംഘത്തിൽ സംബന്ധിച്ചു.

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷൻ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചാണ് മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സമ്മാനം നേടിയത്. 2021 – 22 വർഷം  6738607രൂപ ശുചിത്വ മേഖലയിലും
2617625രൂപ ആരോഗ്യ മേഖലയ്ക്കും പദ്ധതിയുടെ ഭാഗമായി ചെലവഴിച്ചാണ് മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.

മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാര പട്ടികയിൽ ഇടം നേടുകയും സംസ്ഥാന സർക്കാരിൻറെ കാഷ്  അവാർഡും ലഭിച്ചതിന്റെ തുടർച്ചയായി ട്ടാണ് പഞ്ചായത്തിന് ഇപ്പോൾ ഇരട്ടിമധുരമായി ആർദ്രകേരള പുരസ്കാരവും ലഭിച്ചിട്ടുള്ളത്.മാഞ്ഞുർ ഗ്രാമ പഞ്ചായത്ത്പ്രസിഡൻറ്  കോമളവല്ലി രവീന്ദ്രന്റെയും ഭരണസമിതിയുടെയും മികച്ച ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നേട്ടങ്ങൾക്ക് കാരണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക,സാന്ത്വന പരിചരണ പരിപാടികൾ, കായ കൽപ്പ ,മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ , ജനകീയ പങ്കാളിത്തം എന്നിവ പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.  ഇതു കൂടാതെ പ്രതിരോധ കുത്തിവെയ്പ്, വാർഡ്തല പ്രവർത്തനങ്ങൾ , മറ്റു പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ നൂതനമായ ആശയങ്ങൾ പൊതുസ്ഥലങ്ങളിലെ മാലിന്യനിർമാർജനം തുടങ്ങിയവയും പുരസ്കാരത്തിന് വേണ്ടി വിലയിരുത്തിയ ഘടകങ്ങളാണ് .

കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ. പി. സേവനങ്ങൾദീർഘിപ്പിക്കുന്നതിന് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടു ത്തി കുടുംബാരോഗ്യ കേന്ദ്രത്തിന് ഒരു ഡോക്ടറെ നിയമിച്ചതും സബ് സെൻററുകളെ ഹെൽത്ത് ആന്റ് വെൽനെ സ്  സെൻററുകൾ ആയി മികച്ച രീതിയിൽ പരിവർത്തനം ചെയ്തതും , ആയൂർവേദ, ഹോമിയോ വിഭാഗങ്ങളിലെ മികച്ച സേവനങ്ങളും അവാർഡ് നേടാൻ നിർണ്ണായകമായി.

Hot Topics

Related Articles