മരങ്ങാട്ടുപിള്ളി  ചേറാടിക്കാവ് ദേവസ്വത്തിന്‍റെ ഓണാഘോഷവും  പ്രതിഭാ പുരസ്ക്കാര വിതരണവും ഞായറാഴ്ച

മരങ്ങാട്ടു പിള്ളി : ഈ വര്‍ഷത്തെ ഓണാഘോഷത്തിന്‍റെ ഭാഗമായി മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ദേവസ്വം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുബ പൂക്കള മത്സരവും, വിവിധ മേഖലകളില്‍ മികവു തെളിയിച്ച കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങും സെപ്റ്റംബര്‍ മൂന്ന് ഞായറാഴ്ച നടത്തും.

Advertisements

ദേവസ്വം ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ പരിപാടികള്‍ ആരംഭിക്കും. ഒരു കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും ചേര്‍ന്നുള്ള കുടുബ പൂക്കള മത്സരത്തില്‍ വിജയിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനംലഭിക്കുന്നതാണ്. മറ്റു മത്സരങ്ങളും കലാപരിപടികളും ഓണപായസ വിതരണവും ഉണ്ടായിരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ന്നു നടക്കുന്ന സമാപന യോഗത്തില്‍  പ്രമുഖര്‍ സംബന്ധിക്കും.  മത്സരങ്ങളില്‍

 പങ്കെടുക്കുവര്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും നല്‍കുമെന്ന് പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍ , സെക്രട്ടറി കെ.കെ. സുധീഷ് എന്നിവര്‍ അറിയിച്ചു.

Hot Topics

Related Articles