മാർത്തോമ്മാശ്ലീഹായുടെ പൈതൃകം ക്രൈസ്തവ സഭകളെ ഒന്നിപ്പിക്കുന്നു: ക്‌നാനായ സമുദായ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർസേവേറിയോസ്

കോട്ടയം: മാർത്തോമ്മാശ്ലീഹായുടെ പൊതു പൈതൃകം കേരളത്തിലെ ക്രൈസ്തവ സഭകളെ ഒന്നിപ്പിക്കുന്ന സുപ്രധാന ഘടകമാണെന്ന് ക്‌നാനായ സമുദായ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർസേവേറിയോസ് പറഞ്ഞു. കോട്ടയത്തെ ഏറ്റവും പുരാതന ദൈവാലയമായ സെന്റ് മേരീസ് വലിയ പള്ളിയിൽ നടന്ന എക്യുമിനിക്കൽ മാർത്തോമ്മാദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത. പൊതു പൈതൃകങ്ങൾ അനുസ്മരിക്കുന്നതും അനുവർത്തിക്കുന്നതും സഭകളെ തമ്മിൽ ചേർത്തുനിർത്തുന്നതിനു കാരണമാകും അദ്ദേഹം പറഞ്ഞു.

Advertisements

ഭാരതത്തിന്റെ അപ്പോസ്‌തോലനായ മാർത്തോമമാശ്ലീഹായുടടെ രക്തസാക്ഷിത്വത്തിന്റെ 1950 ാം വാർഷികം ക്രൈസ്തവ സഭകൾ ഒന്നുചേർന്ന് ആചരിച്ചതിന്റെ ഭാഗമായിട്ടാണ് എക്യുമിനിക്കൽ മാർത്തോമ്മാദിനാചരണം നടന്നത്. ക്രൈസ്തവ സഭയിലെ വിഭജനങ്ങൾക്കു മുമ്പുള്ള ദൈവാലയമെന്നനിലയിൽ വലിയപളളി ഒരു എക്യൂമിനിക്കൽ തീർത്ഥാടനകേന്ദ്രമാണെന്നു കോട്ടയം അതിരൂപതാ സഹായ മെത്രാൻ ഗീവർഗീസ്മാർ അപ്രേം തിരുമേനി ഓർമിപ്പിച്ചു. എക്യുമിനിക്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി ജോഷ്വാ കോട്ടയത്തിന്റെ ക്രൈസ്തവ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തെ അധികരിച്ചു പ്രബന്ധം അവതരിപ്പിച്ചു. മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ റവ.ഡോ. വി.എസ്.വർഗ്ഗീസ് ചർച്ചകൾക്കു നേതൃത്വം നൽകി. വലിയപള്ളി വികാരി റവ.ഡോ. തോമസ് അബ്രഹാം മലേചേരിൽ, കോട്ടയം ലൂർദ്ദ് ഫൊറാനോപള്ളി വികാരി റവ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ എന്നിവർ സമ്മേളനത്തിന്റെ സംഘാടകരായിരുന്നു.

Hot Topics

Related Articles